തന്റെ 30-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോഹ്‌ലിയും അനുഷ്‌കയുടെ ആരാധകരും താരത്തിന് ആശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരേയും സിനിമാ ലോകത്തേയും വിസ്മയിപ്പിച്ചിരിക്കുകയാണ് പിറന്നാള്‍ ദിനത്തില്‍ താരം.

തന്റെ പിറന്നാള്‍ ദിനം പുതിയ പ്രഖ്യാപനവുമായാണ് അനുഷ്‌ക ഞെട്ടിച്ചത്. മൃഗങ്ങള്‍ക്കായി ഒരു ഷെല്‍റ്റര്‍ നിര്‍മ്മിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. തെരുവില്‍ അലഞ്ഞു തിരിയുന്ന, സംരക്ഷിക്കാന്‍ ആളില്ലാത്ത മൃഗങ്ങള്‍ക്കായി മുംബൈയ്ക്ക് പുറത്ത് എവിടെയെങ്കിലും ഒരു സ്ഥലം ഒരുക്കുമെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

നമ്മുടെ സഹജീവികള്‍ക്ക് തുല്യ അവകാശവും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന എന്തെങ്കിലും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും വര്‍ഷങ്ങളായി താന്‍ മനസില്‍ കൊണ്ടു നടന്ന മോഹമാണെന്നും താരം പറയുന്നു. നേരത്തെയും മൃഗ സംരക്ഷണ വിഷയങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് അനുഷ്‌ക.

നേരത്തെ അനുഷ്‌കയ്ക്ക് വിരാടും പിറന്നാള്‍ സന്ദേശം നല്‍കിയിരുന്നു. ട്വിറ്ററിലൂടെയയിരുന്നു താരം ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നത്. വിവാഹശേഷമുളള അനുഷ്‌കയുടെ ആദ്യ പിറന്നാളാണ്. അനുഷ്‌കയ്ക്ക് ഒപ്പമുളള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് കോഹ്‌ലി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. എനിക്കറിയാവുന്നതില്‍ വച്ച് വളരെ പോസിറ്റീവും സത്യസന്ധയും ആയ വ്യക്തി. ലവ് യൂ’ എന്നൊരു കുറിപ്പും കോഹ്‌ലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

A post shared by AnushkaSharma1588 (@anushkasharma) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook