ബാഹുബലിയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ അനുഷ്‌ക ഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ നടക്കുമ്പോള്‍, കരണ്‍ ജോഹര്‍ നല്‍കിയ അവസരം താരം വേണ്ടെന്നു വച്ചതായി റിപ്പോര്‍ട്ട്. കരണ്‍ ജോഹര്‍ നല്‍കിയ കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അനുഷ്‌ക അവസരം നിരസിച്ചതെന്നാണ് അറിയുന്നത്. അനുഷ്‌ക പ്രൊജക്ടില്‍ നിന്നും പിന്മാറാന്‍ കാരണം പ്രഭാസ് ആകാമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘തന്റെ സിനിമയില്‍ അനുഷ്‌ക അഭിനയിക്കണമെന്ന് കരണ്‍ ജോഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തന്ന കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ താരം സിനിമ വേണ്ടെന്നു വച്ചു. അവസരം വേണ്ടെന്നു വയ്ക്കുന്നതിനു മുമ്പ് അനുഷ്‌ക പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അനുമാനങ്ങളുണ്ട്.’ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Baahubali, Anushka Shetty, Karan Johar, Prabhas

ബാഹുബലി ടീം കരൺ ജോഹറിനൊപ്പം

നേരത്തേ പ്രഭാസ് പ്രതിഫലം കൂട്ടിച്ചോദിച്ചതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ചോദിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read More: പ്രതിഫലം കൂട്ടിച്ചോദിച്ച പ്രഭാസിനെ കരണ്‍ ജോഹര്‍ ഒഴിവാക്കി?

അനുഷ്‌കയും പ്രഭാസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാളുകളായി നിരവധി ഗോസിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത താരങ്ങള്‍ നിഷേധിച്ചുവെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook