/indian-express-malayalam/media/media_files/uploads/2019/11/nishabdam-.jpg)
Nishabdham Movie: നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന 'നിശ്ശബ്ദ'ത്തിൽ ഹോളിവുഡ് താരം മൈക്കൽ മാഡ്‌സണും. 'കിൽ ബിൽ', 'സ്പീഷ്യസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മൈക്കൽ മാഡ്‌സൺ. പോലീസ് ഉദ്യോഗസ്ഥനായ റിച്ചാർഡ് ഡിക്കൻസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൈക്കൽ മാഡ്‌സണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.
കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ എത്തുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സാക്ഷി എന്ന ഊമയായ ചിത്രകാരിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.
'നിശബ്ദം' എന്ന ചിത്രം ഒരു നിശബ്ദമായ ത്രില്ലറാണെന്നും അനുഷ്കയ്ക്ക് ചിത്രത്തിലെ സാക്ഷിയെ അവതരിപ്പിക്കാനായി ആംഗ്യഭാഷ പഠിക്കേണ്ടി വന്നെന്നും മുൻപ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സുന്ദര്‍ സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ മാധവനും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചത്. 13 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടുമൊരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലിയും ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.
Read more:ഭയപ്പെടുത്താൻ ‘നിശബ്ദം’; മലയാളം ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.