സിനിമയിൽനിന്നും ബ്രേക്കെടുത്ത അനുഷ്ക ശർമ്മ ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദമാക്കുകയാണ്. തിങ്കളാഴ്ച രാവിലെ അനുഷ്ക ശർമ്മ തന്റെ ആരാധകർക്കായി ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ‘സൂര്യൻ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’വെന്നായിരുന്നു അനുഷ്ക ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി മാറി
Read More: വൈറ്റണിഞ്ഞ് സുന്ദരിയായി അനുഷ്ക ഗ്യാലറിയിലെത്തി; മനം നൊന്ത് മടങ്ങി
ബീച്ചിൽ ബിക്കിനിയിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു അനുഷ്ക പോസ്റ്റ് ചെയ്തത്. ഓറഞ്ചും വെളളയും പിങ്കും ഇടകലർന്ന ബിക്കിനിയായിരുന്നു അനുഷ്ക ധരിച്ചിരുന്നത്. സൺ ഗ്ലാസ് വച്ചിട്ടുണ്ട്. നിറപുഞ്ചിരിയും അനുഷ്കയുടെ മുഖത്തുണ്ട്. അനുഷ്കയുടെ ചിത്രത്തിന് ആദ്യം കമന്റ് ചെയ്തത് ഭർത്താവ് വിരാട് കോഹ്ലിയായിരുന്നു. രണ്ടു ഇമോജികളിലൂടെയാണ് വിരാട് തന്റെ സന്തോഷം പങ്കുവച്ചത്.
കുറച്ചുനാളത്തേക്ക് സിനിമയിൽനിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്ന് അടുത്തിടെ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ അനുഷ്ക പറഞ്ഞിരുന്നു. ”വിവാഹശേഷവും തുടരെ തുടരെ ഞാൻ സിനിമകൾ ചെയ്തു. അതിനിടയിൽ കിട്ടുന്ന സമയത്തൊക്കെ വിരാടിനെ കാണുകയും ജീവിതം ബാലൻസ് ആക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. അതിനാലാണ് രണ്ടു മാസം സിനിമയിൽനിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാനൊരു സ്ക്രിപ്റ്റും വായിക്കാനില്ലെന്ന് എന്റെ ടീമിനെ അറിയിച്ചിട്ടുണ്ട്,” അനുഷ്ക അഭിമുഖത്തിൽ പറഞ്ഞു.
ഷാരൂഖ് ഖാൻ നായകനായ സീറോ ആയിരുന്നു അനുഷ്കയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സോഫിസിൽ ചിത്രം വൻപരാജയമായിരുന്നു. ഭർത്താവ് വിരാട് കോഹ്ലിക്കൊപ്പം വെസ്റ്റ് ഇൻഡീസിലാണ് അനുഷ്ക ഇപ്പോഴുളളത്. നിലവിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് ഇന്ത്യൻ ടീം.