ചന്ദേരിയില്‍ നിന്ന് അനുഷ്ക ശര്‍മ്മയും ഗോവയിലായിരുന്ന വിരാട് കോഹ്ലിയും തിരിച്ചെത്തി ഒരുമിച്ചുളള സമയം ചെലവഴിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നുമുണ്ട്. കോഹ്ലിയെ ചുംബിക്കുന്ന ഒരു ചിത്രമാണ് അനുഷ്ക ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസംബറില്‍ വിവാഹം നടന്നത് മുതല്‍ മറ്റ് ദമ്പതികളെ അസൂയപ്പെടുത്തുന്ന രീതിയിലാണ് ഇരുവരുടേയും ഒന്നിച്ചുളള ജീവിതം. താരദമ്പതികളുടെ ചിത്രമോ വീഡിയോയോ ഇല്ലാത്ത ഒരു ദിവസം പോലും സോഷ്യല്‍മീഡിയയില്‍ ഉണ്ടാവാറുമില്ല. സിനിമാ ചിത്രീകരണവും ക്രിക്കറ്റ് മത്സരങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും ഒന്നിച്ചുളള സമയം അത്യാഘോഷമാക്കി മാറ്റാറുണ്ട് ഇരുവരും.

വിരാടിന്റെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്ന് അനുഷ്ക പോസ്റ്റ് ചെയ്തത്. സൂയി ദാഗ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ഇന്ന് രാവിലെയാണ് അനുഷ്ട ചന്ദേരിയില്‍ നിന്നും മടങ്ങിയെത്തിയത്. ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയിലായിരുന്ന കോഹ്ലിയും ഇന്നാണ് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ