വിവാഹത്തിനുശേഷമുളള നീണ്ട ഇടവേളയ്ക്കുശേഷം അനുഷ്ക ശർമ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തി. ആന്ദ് എൽ റായ്‍‌യുടെ ‘സീറോ’ സിനിമയിൽ ആണ് അനുഷ്ക ഇപ്പോൾ അഭിനയിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്നും ഇന്നലെയാണ് അനുഷ്ക മടങ്ങിയെത്തിയത്. ഷാരൂഖ് ഖാൻ നായകനായ സീറോ, അനുഷ്ക പ്രധാന വേഷത്തിലെത്തുന്ന പാരി എന്നീ സിനിമകൾ താരത്തിന് പൂർത്തിയാക്കേണ്ടതുണ്ട്.

‘സീറോ’ സിനിമയുടെ സെറ്റിലെത്തിയ മിസിസ് കോഹ്‌ലിയെ സർപ്രൈസ് ഒരുക്കിയാണ് ഷാരൂഖ് ഖാൻ അടക്കുളള അണിയറ പ്രവർത്തകർ വരവേറ്റത്. ഡ്രസിങ് റൂം പൂക്കൾ കൊണ്ട് അലങ്കരിച്ച് അവയ്ക്കിടയിൽ വിരുഷ്ക ദമ്പതികളുടെ ഫോട്ടോയും വച്ചാണ് അനുഷ്കയെ സഹപ്രവർത്തകർ അദ്ഭുതപ്പെടുത്തിയത്. ഇതിന്റെ ചിത്രം അനുഷ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് നൽകിയ സർപ്രൈസിന് അനുഷ്ക നന്ദിയും പറഞ്ഞിട്ടുണ്ട്.

2018 ൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീറോ. ന്യൂഇയർ സമ്മാനമായി സിനിമയുടെ ടീസർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടീസറിൽ കുളളനായിട്ടാണ് ഷാരൂഖ് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ