Latest News

ഏതു ഇരുട്ടിൽ നിന്നും ഉയിർത്തു വരുന്നവൻ: കോഹ്‌ലിയെ കുറിച്ച് വാചാലയായി അനുഷ്ക

കോഹ്‌ലിയുടെ മുപ്പതിമൂന്നാം ജന്മദിനത്തിലാണ് അനുഷ്കയുടെ ഹൃദയസ്പർശിയായ കുറിപ്പ്

anushka sharma, virat kohli, virat kohli birthday, virat kohli age, anushka sharma virat kohli

ക്രിക്കറ്റ് പ്രേമികളുടെയും സിനിമാസ്വാദകരുടെയും പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. കോഹ്ലിയുടെ മുപ്പതിമൂന്നാം ജന്മദിനത്തിൽ പ്രിയപ്പെട്ടവന് ആശംസൾ നേർന്നു കൊണ്ട് അനുഷ്ക പങ്കു വെച്ച ഫോട്ടോയും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

”ഈ ചിത്രത്തിനും നിങ്ങളുടെ ജീവിതത്തിനും ഒരു ഫിൽറ്ററിന്റെ ആവശ്യമില്ല. സത്യസന്ധതയും ഉരുക്കുപോലുള്ള ധൈര്യവുമാണ് നിങ്ങളുടെ കാതൽ. സങ്കോചങ്ങളെ നിഷ്‌പ്രഭമാക്കുന്ന ധൈര്യം. ഏതു ഇരുട്ടിൽ നിന്നും ഉയിർത്തു വരുന്നവനാണ് നിങ്ങൾ. നിർഭയത്വമല്ലാതെ മറ്റൊന്നും ശാശ്വതമായി നിങ്ങൾ മുറുകെ പിടിക്കാറില്ല, എല്ലാ രീതിയിലും നിങ്ങൾ നന്നായി മുന്നേറുകയാണ്.”

“സോഷ്യൽ മീഡിയയിലൂടെ നമ്മൾ പരസ്പരം ഇങ്ങനെയൊന്നും സംസാരിക്കുന്നവരല്ലെന്ന് അറിയാം, പക്ഷേ ചിലപ്പോൾ ലോകത്തോട് ഞാനിത് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന്. നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാരാണെന്ന്. എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി,” അനുഷ്ക കുറിക്കുന്നു.

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തെയും സെലബ്രിറ്റി കപ്പിളാണ് ഇരുവരും. ആരാധകർ സ്നേഹത്തോടെ വിരുഷ്ക എന്നാണ് ഇരുവരെയും വിളിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്. പാരന്റ്ഹുഡ് എന്ന ജീവിതത്തിന്റെ പുതിയ അധ്യായം ആസ്വദിക്കുകയാണ് ഈ സെലിബ്രിറ്റി ദമ്പതികൾ ഇപ്പോൾ.

മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദമ്പതികളാണ് അനുഷ്കയും വിരാടും. മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനോട് ഇരുവർക്കും താൽപര്യമില്ല. പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മകളെ ക്യാമറക്കണ്ണിൽ പെടാത്ത രീതിയിൽ മറച്ചുപിടിക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നിൽ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനൽകുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Read more: ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ഛൻ; അനുഷ്ക

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma wishes on virat kohli birthday

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com