Latest News

മകളെ നെഞ്ചോട് ചേർത്ത് അനുഷ്കയും വിരാടും; ചിത്രങ്ങൾ

“അവളുടെ ഒരു ചിരിക്ക് ഞങ്ങളുടെ ലോകം മാറ്റി മറിക്കാനാവും,” അനുഷ്ക കുറിക്കുന്നു

anushka sharma, anushka sharma daughter, anushka sharma daughter vamika, virat kohli, virat kohli daughter, anushka sharma virat kohli, anushka virat, anushka sharma vamika photos, anushka sharma daughter vamika photos, vamika news, anushka sharma news

ഈ വർഷം ജനുവരിയിലാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്. പാരന്റ്ഹുഡ് എന്ന ജീവിതത്തിന്റെ പുതിയ അധ്യായം ആസ്വദിക്കുകയാണ് ഈ സെലിബ്രിറ്റി ദമ്പതികൾ ഇപ്പോൾ. മകൾ വാമികയ്ക്കും വിരാടിനുമൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനുഷ്ക ഇപ്പോൾ.

“അവളുടെ ഒരു ചിരിക്ക് ഞങ്ങളുടെ ലോകം മാറ്റി മറിക്കാനാവും. കുഞ്ഞു രാജകുമാരി, നീ ഞങ്ങളെ നോക്കുന്ന അതേ സ്നേഹത്തോടെ ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്കിത് സന്തോഷത്തിന്റെ ആറുമാസങ്ങൾ,” അനുഷ്ക കുറിക്കുന്നു. വാമികയുടെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് അനുഷ്ക പങ്കു വച്ചിരിക്കുന്നത്.

മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദമ്പതികളാണ് അനുഷ്കയും വിരാടും. മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനോട് ഇരുവർക്കും താൽപര്യമില്ല. പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മകളെ ക്യാമറക്കണ്ണിൽ പെടാത്ത രീതിയിൽ മറച്ചുപിടിക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നിൽ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനൽകുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Read more: എന്റെ ഹെഡ്സെറ്റ് എവിടെ?; ചാറ്റ് ചെയ്യുന്നതിനിടയിൽ കോഹ്‌ലിയോട് അനുഷ്ക

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma virat kohli with daughter vamikas latest photos

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com