വിരാട് കോഹ്‌ലി-അനുഷ്ക വിവാഹത്തിന് വിരുഷ്ക ആരാധകരെപ്പോലെ ബോളിവുഡും ഒന്നടങ്കം കാത്തിരിക്കുന്നുണ്ട്. വിവാഹത്തിന് വളരെ ചുരുക്കം പേരെയേ ബോളിവുഡിൽനിന്നും ക്ഷണിച്ചിട്ടൂളളൂവെന്നാണ് റിപ്പോർട്ടുകൾ എങ്കിലും താരങ്ങളെല്ലാം തന്നെ ആവേശത്തിലാണ് അതിൽതന്നെ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് വളരെ ആവേശത്തിലാണ്. വിരുഷ്ക വിവാഹത്തിന് ഇനിയും തനിക്ക് കാത്തിരിക്കാനാവില്ലെന്നാണ് നടി പ്രതികരിച്ചത്.

ലക്സ് ഗോൾഡൻ റോസ് അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജാക്വിലിനോട് കോഹ്‌ലി-അനുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ചോദ്യം കേട്ടതും നടി ആവേശത്താൽ ആർത്തു വിളിച്ചു. മാത്രമല്ല താൻ വളരെ ആവേശത്തിലാണെന്നും വിവാഹത്തിന് ഇനിയും തനിക്ക് കാത്തിരിക്കാനാവില്ലെന്നും പറഞ്ഞു. ഉടൻതന്നെ മറ്റൊരു മാധ്യമപ്രവർത്തക അപ്പോൾ വിവാഹം താങ്കൾ സ്ഥിരീകരിച്ചോയെന്ന് ചോദിച്ചപ്പോഴാണ് നടിക്ക് അബദ്ധം മനസ്സിലായത്. ഉടൻ തന്നെ കൂടുതൽ ഒന്നും പറയാതെ നടി അവിടെനിന്നും തടിതപ്പി.

അനുഷ്കയുടെ അടുത്ത സുഹൃത്ത് കത്രീനയോടും വിരുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചുവെങ്കിലും കത്രീന ഒഴിഞ്ഞുമാറി. കരീന കപൂറും, ആലിയ ഭട്ടും വിവാഹത്തെക്കുറിച്ച് പ്രതികരിച്ചില്ല. മാധുരി ദീക്ഷിതിനോട് ചോദിച്ചപ്പോൾ അനുഷ്കയും കോഹ്‌ലിയും തന്നെ വ്യക്തിപരമായി വിവാഹത്തെക്കുറിച്ച് അറിയിക്കുകയാണെങ്കിൽ അവരെ ആശംസിക്കുമെന്നായിരുന്നു പറഞ്ഞത്.

ആദ്യം വിരുഷ്ക വിവാഹം നടക്കട്ടെയെന്നായിരുന്നു തപ്സിയുടെ മറുപടി. ”എന്തിനാണ് അവരുടെ ജീവിതത്തിൽ ഇടപെടുന്നത്. അവർ സമാധാനമായിട്ട് വിവാഹം കഴിക്കട്ടെ. അവർ വിവാഹം കഴിക്കാൻ ആഘ്രഹിക്കുകയാണെങ്കിൽ അത് ചെയ്യാൻ അനുവദിക്കുക”.

വിരുഷ്ക വിവാഹത്തെക്കുറിച്ച് തന്നെ അറിയിച്ചതിന് നന്ദിയെന്നായിരുന്നു നടൻ സുശാന്ത് സിങ് രാജ്പുത് പറഞ്ഞത്. ഇത് നല്ലൊരു വാർത്തയാണ്. എന്നെ അറിയിച്ചതിന് നന്ദി. ഇരുവർക്കും ഞാൻ ആശംസ നേരുന്നു. ഒരാൾ എന്റെ ഇഷ്ട താരമാണെന്നും മറ്റൊരാൾ എന്റെ ഇഷ്ട ക്രിക്കറ്റ് താരമാണെന്നും സുശാനത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ