കഴിഞ്ഞ ഡിസംബറിലാണ് അനുഷ്‌കയുടേയും വിരാട് കോഹ്ലിയുടേയും വിവാഹം കഴിഞ്ഞത്. ആരെയും അസൂയപ്പെടുത്തന്ന തരത്തില്‍ ജീവിതം ആഘോഷിക്കുകയാണ് ഈ താരദമ്പതികള്‍. തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട് ഇരുവരും.

ചന്ദേരിയില്‍ നിന്ന് അനുഷ്‌ക ശര്‍മ്മയും ഗോവയിലായിരുന്ന വിരാട് കോഹ്ലിയും തിരിച്ചെത്തി ഒരുമിച്ചുളള സമയം ചെലവഴിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇരുവരും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. കഴിഞ്ഞദിവസമാണ് കോഹ്ലിയെ ചുംബിക്കുന്ന ചിത്രം അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. അതിനു പുറമെ ഇരുവരുടേയും മറ്റൊരു സെല്‍ഫി കൂടി എത്തി.

Anushka Sharma, Virat Kohli

താരദമ്പതികളുടെ ചിത്രമോ വീഡിയോയോ ഇല്ലാത്ത ഒരു ദിവസം പോലും സോഷ്യല്‍മീഡിയയില്‍ ഉണ്ടാവാറുമില്ല. സിനിമാ ചിത്രീകരണവും ക്രിക്കറ്റ് മത്സരങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും ഒന്നിച്ചുളള സമയം അത്യാഘോഷമാക്കി മാറ്റാറുണ്ട് ഇരുവരും.

സൂയി ദാഗ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ഇന്നലെ രാവിലെയാണ് അനുഷ്ട ചന്ദേരിയില്‍ നിന്നും മടങ്ങിയെത്തിയത്. ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയിലായിരുന്ന കോഹ്ലിയും ഇന്നലെയാണ് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook