ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രം സന്ദർശിച്ച് താരങ്ങളായ അനുഷ്ക ശർമയും വിരാട് കോഹ്ലിയും. താരങ്ങൾ ക്ഷേത്രത്തിലെത്തി പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വിരാട് മുണ്ട് അണിഞ്ഞപ്പോൾ പിങ്ക് നിറത്തിലുള്ള സൽവാർ ധരിച്ചാണ് അനുഷ്ക ദർശനത്തിനെത്തിയത്. ഇരുവരും പൂജകൾ ചെയ്യുന്നതിന്റെയും മറ്റു ഭക്തർക്കൊപ്പം ക്ഷേത്രത്തിൽ സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
താരങ്ങളെ അഭിനന്ദിച്ചു കൊണ്ട് നടി കങ്കണ സ്റ്റോറിയും പങ്കുവച്ചിട്ടുണ്ട്. “വളരെ നല്ലൊരു മാതൃകയാണ് ഇവർ സൃഷ്ടിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം മാത്രമല്ല അവർക്ക് ലഭിക്കുക, സനാതന ധർമത്തെ കുറിച്ച് ഓർമിപ്പിക്കുന്നുമുണ്ടിവർ. ഇങ്ങനെയുള്ള പ്രവർത്തികൾ വിനോദ സഞ്ചാരത്തിനും ഗുണം ചെയ്യും” കങ്കണ വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു.

2018ൽ പുറത്തിറങ്ങിയ ‘സീറോ’ ആണ് അനുഷ്കയുടെ അവസാന ചിത്രം. ജുലാൻ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന ‘ചക്ദ എക്സപ്രസ്’ ആണ് താരത്തിന്റെ പുതിയ ചിത്രം.