വിരാട് കോഹ്ലി അനുഷ്ക ശർമ്മ വിവാഹം ഇറ്റലിയിലെ മിലാനിൽ സ്വപ്നതുല്യമായിരുന്നു. കണ്ട ചിത്രങ്ങളിലെല്ലാം ഇരുവരും അപൂർവ ജോഡികളായി നിറഞ്ഞു നിന്നു . പൂക്കളുടെ നിറഞ്ഞ പ്രഭയും നൈർമല്യവും അവയിൽ പ്രകടമായിരുന്നു
ഇപ്പോൾ ഇതാ ഡൽഹിയിൽ 21 നു നടക്കുന്ന വിരുന്നു സൽക്കാരത്തിനായുള്ള ക്ഷണ കത്തുകളിലും ഹരിത ഭംഗി . ഓരോ ക്ഷണകത്തിന്റെ കൂടെയും വൃക്ഷ തൈയ്യും കൂടി ക്ഷണിതാക്കളെ ആശംസിക്കാനെത്തുന്നു.
ഒരു ചെറിയ പാത്രത്തിൽ ഓരോമന വൃക്ഷ തൈ ആണ് ക്ഷണകത്തിൽ അടക്കം ചെയ്തിരിക്കുന്നത്. ഈ അടുത്ത് ശ്രീലങ്കയിൽ വിരാടും, അനുഷ്കയും ചേർന്ന് സന്ദർശനവേളയിൽ വൃക്ഷ തൈ നടുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഡൽഹി താജ് എൻക്ലേവിലെ ഡർബാർ ഹാളിൽ ഈ മാസം 21 നു ആണ് വിരാട് കോഹ്ലിയുടെ കുടുംബം
ഒരുക്കുന്ന വിരുന്നു സൽക്കാരം .ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയി.
ക്രിക്കറ്റ് താരങ്ങൾക്കും, ബോളിവുഡിനും മുംബൈയിൽ വിരുഷ്ക നൽകുന്ന വിരുന്നു സൽക്കാരം ഈ മാസം 26 നു ആണ് . ഇതിനായുള്ള ക്ഷണം ലഭിച്ച ഉടനെ തന്നെ സംവിധായകൻ മഹേഷ് ഭട്ട് ഇരുവർക്കും സന്തോഷകരമായ ജീവിതം ആശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. ബോളി വുഡിന്റെ നിറഞ്ഞ സാന്നിധ്യം സത്കാരത്തെ അപൂർവമാക്കും എന്നാണ് കരുതപെടുന്നത് .
മിലാനിൽ നടന്ന വിവാഹത്തിന് ശേഷം അനുഷ്ക ശർമയുടെ കുടുംബാംഗങ്ങൾ മുംബൈയിൽ തിരിച്ചെത്തി. വധൂവരന്മാരും അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തും. വിരുന്നു സത്കാരങ്ങൾക്കു ശേഷം താര ദമ്പതികൾ ദക്ഷിണാഫ്രിക്കയിലേക്കു പറക്കും. അടുത്ത് നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പു വിരാട് നടത്തുകയും അതോടൊപ്പം പുതു വര്ഷം ഇരുവരും ചേർന്ന് അവിടെ ആഘോഷിക്കുകയും ചെയ്യും . മുംബൈയിലെ വർലിയിലുള്ള ഫ്ലാറ്റാണ് ഇരുവരും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിഹാഹംകഴിഞ്ഞു അനുഷ്ക അഭിനയിക്കുന്ന ചിത്രം ഷാരുഖാൻ നായകനായ ആനന്ദ് എൽ റായിയുടെ ചിത്രമാണ്.