ഐശ്വര്യ തനിക്കു മകളെപ്പോലെയാണ് എന്ന് അമിതാഭ് ബച്ചന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്.  മകള്‍ ശ്വേത നന്ദയോട് കാണിക്കുന്ന അതേ സ്നേഹവാത്സല്യങ്ങള്‍ തന്നെയാണ് ബച്ചന്‍ പലപ്പോഴും ഐശ്വര്യയോടും കാണിക്കുക.  ഏറ്റവും ഒടുവിലായി വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോഴും കണ്ട കാഴ്ച്ച ഇത് തന്നെ.

ഭർത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യ എത്തിയത്. അച്ഛൻ അമിതാഭ് ബച്ചനൊപ്പമാണ് ശ്വേത വന്നത്. അഭിഷേക്-ഐശ്വര്യ ദമ്പതികളാണ് വിരുന്നിൽ പങ്കെടുക്കാൻ ആദ്യം എത്തിയത്. ഇരുവരും ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ ബച്ചൻ മകൾ ശ്വേതയ്ക്ക് ഒപ്പം എത്തി. അഭിഷേകും ഐശ്വര്യയും ഒരു വശത്ത് ക്യാമറകൾക്ക് പോസ് ചെയ്യുമ്പോൾ മറുവശത്ത് ബച്ചൻ മകൾക്കൊപ്പം ക്യാമറകൾക്ക് പോസ് ചെയ്തു. ഉടൻ തന്നെ അഭിഷേകിനോട് ബച്ചനും മകൾക്കും ഒപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാൻ ആവശ്യമുയർന്നു.

അഭിഷേക് ഭാര്യ ഐശ്വര്യയെയും കൂട്ടി ബച്ചന്‍റെയും സഹോദരിയുടെയും അടുത്തേക്ക് പോയി. ഒരുമിച്ചുനിന്ന് ഫോട്ടോയെടുക്കാൻ അഭിഷേകും ഐശ്വര്യയും ബച്ചനെ വിളിക്കുകയും ചെയ്തു. ബച്ചൻ ഐശ്വര്യയ്ക്ക് അടുത്ത് മകൾ ശ്വേതയെ നിർത്തി. അഭിഷേകും ഐശ്വര്യയും പുഞ്ചിരിച്ചു കൊണ്ട് ക്യാമറകൾക്ക് മുന്നിൽ നിന്നപ്പോൾ ശ്വേതയുടെ മുഖത്ത് ഐശ്വര്യയ്ക്ക് ഒപ്പം നിൽക്കേണ്ടി വന്നതിന്‍റെ ചെറിയ അങ്കലാപ്പ് കാണാമായിരുന്നു.

ചിത്രം പകർത്തി കഴിഞ്ഞപ്പോൾ ഐശ്വര്യയെ ഒന്നു നോക്കുക പോലും ചെയ്യാതെ ശ്വേത പോയിതും, പോകുന്നതിനിടെ ഐശ്വര്യയെ അപമാനിക്കുന്ന തരത്തിൽ ശ്വേത മുഖം കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തത് പാപ്പരാസികള്‍ക്ക് വിരുന്നായി. വീണ്ടും ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാൻ ബച്ചനോട് ആവശ്യമുയർന്നു. തുടർന്ന് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിന്നു. അപ്പോഴും ശ്വേത ഐശ്വര്യയോടല്ല അഭിഷേകിനോടാണ് സംസാരിച്ചത്.

ഐശ്വര്യയും ശ്വേതയും തമ്മിലുളള ഒളിയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി എന്നാണ് ബോളിവുഡ് ഗോസിപ്പുകള്‍. ഐശ്വര്യയുടെ മകൾ ആരാധ്യ ബച്ചന്‍റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും ബച്ചൻ കുടുംബത്തിൽ നിന്നും വിട്ടുനിന്ന ഒരാൾ ശ്വേതയായിരുന്നു. പിറന്നാൾ ദിനത്തിൽ ഒരുക്കിയ ഫാമിലി ഡിന്നറിലും ശ്വേത പങ്കെടുത്തില്ല. വോഗ് ബ്യൂട്ടി അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ബച്ചൻ കുടുംബം ക്യാമറയ്ക്ക് ഒരുമിച്ച് നിന്ന പോസ് ചെയ്തപ്പോൾ ഐശ്വര്യ തനിച്ചാണ് നിന്നത്. ഇത് ഏവരെയും അതിശയപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ