scorecardresearch

അച്ഛന്റെ തോളിലിരുന്ന് കാടും മേടും പുഴയും കണ്ട് വാമിക; ചിത്രങ്ങളുമായി അനുഷ്ക

ഉത്തരാഖണ്ഡിൽ നിന്നുള്ള ട്രെക്കിംഗ് ചിത്രങ്ങളുമായി വിരാടും അനുഷ്കയും

Virat, Virat Kohli, Anushka, Anushka Sharma, anushka virat, vamika, anushka virat photos

മകൾക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ് വിരാട് കോഹ്‌ലി- അനുഷ്ക ശർമ്മ ദമ്പതികൾ. ഉത്തരാഖണ്ഡിലേക്കായിരുന്നു വിരാട്- അനുഷ്ക ദമ്പതികളുടെ ട്രെക്കിംഗ്. മകളെ തോളിലെടുത്ത് കുന്നും മലയും കാടും താണ്ടുന്ന വിരാടിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അനുഷ്ക. പതിവുപോലെ മകളുടെ മുഖം മറഞ്ഞിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.

2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്‌ലിയും അനുഷ്കയും പങ്കുവയ്ക്കാറുള്ളത്.

കഴിഞ്ഞ ദിവസം, സ്വാമി ദയാനന്ദ ഗിരി ആശ്രമത്തിൽ അനുഷ്‌കയുംവിരാടും സന്ദർശനം നടത്തിയിരുന്നു.

ബോർഡർ ഗവാസ്‌കർ ട്രോഫി 2023 എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വിരാട് കോഹ്‌ലി നേതൃത്വം നൽകും. പരമ്പര ഫെബ്രുവരി 9ന് നാഗ്പൂരിൽ ആരംഭിക്കുമ്പോൾ, ഏകദിന പരമ്പര മാർച്ച് 17 ന് മുംബൈയിൽ ആരംഭിക്കും.

സ്പോർട്സ് ഡ്രാമയായ ചക്ദ എക്സ്പ്രസ് ആണ് അനുഷ്ക ശർമ്മയുടെ അടുത്ത ചിത്രം. ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anushka sharma virat kohli go trekking in uttarakhand with daughter vamika photos

Best of Express