Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

വിരാടിനൊപ്പം അനുഷ്കയും വാമികയും ഇംഗ്ലണ്ടിലേക്ക്; ചിത്രങ്ങൾ

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സീരിസിൽ കളിക്കാനായി ഇംഗ്ലണ്ടിലേക്ക് തിരിച്ച വിരാടിനെ അനുഗമിച്ച് അനുഷ്കയും കുഞ്ഞും

anushka sharma, virat kohli, vamika, virat anushka, virat anushka daughter, indian cricket team, virushka pics, virat kohli england tour, WTC, world test championship

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സീരിസിൽ കളിക്കാനായി ഇംഗ്ലണ്ടിലേക്ക് തിരിച്ച വിരാടിനെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും അനുഗമിച്ച് അനുഷ്ക ശർമ്മയും മകൾ വാമികയും. വിരാടിനൊപ്പം ബുധനാഴ്ച രാത്രി മുംബൈ എയർപോർട്ടിലെത്തിയ അനുഷ്കയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനോട് താൽപ്പര്യമില്ലാത്ത അനുഷ്കയും വിരാടും മകളെ ക്യാമറക്കണ്ണിൽ പെടാത്ത രീതിയിൽ മറച്ചുപിടിച്ചിരിക്കുകയാണ് ചിത്രങ്ങളിൽ. സോഷ്യൽ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നിൽ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനൽകുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ജനുവരി 11 നാണ് വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും വാമിക പിറന്നത്. അടുത്തിടെ, വനിതാ ദിനത്തിൽ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയർ ചെയ്ത് വിരാട് കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ”ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാർത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങൾ മനസ്സിലാക്കും. അവർ നമ്മളെക്കാൾ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാൻ പോകുന്ന ഒരാൾക്കും വനിതാദിനാശംസകൾ. കൂടാതെ, ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ.”

Read more: എന്റെ ഹെഡ്സെറ്റ് എവിടെ?; ചാറ്റ് ചെയ്യുന്നതിനിടയിൽ കോഹ്‌ലിയോട് അനുഷ്ക

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma virat kohli daughter vamika leave for england wtc final

Next Story
അഭിനയം നിർത്തിയോ, മകളുടെ ഫൊട്ടോ പങ്കു വയ്ക്കുമോ?; ഭാമയുടെ മറുപടിbhama, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com