Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

വാമികയ്ക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് കോഹ്‌ലിയും അനുഷ്കയും

4 വർഷമായി എന്നെ അനുദിനം അംഗീകരിക്കുകയും ഞാൻ എത്ര ശല്യപ്പെടുത്തുന്നവനാണെങ്കിലും എന്നെ സ്നേഹിക്കുകയും ചെയ്തവൾ

virat kohli, anushka sharma, ie malayalam

നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. വിവാഹ വാർഷിക ദിനത്തിൽ ഇരുവരും സോഷ്യൽ മീഡിയ പേജുകളിൽ പഴയ ഫൊട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്. വിരാടിന് ഏറെ ഇഷ്ടപ്പെട്ട പാട്ടിന്റെ വരികൾ കുറിച്ചു കൊണ്ട് മനോഹരമായൊരു കുറിപ്പും അനുഷ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്.

”വ്യത്യസ്ത കാഴചപ്പാടുകളും ചിന്താരീതികളും നിറഞ്ഞ ഒരു ലോകത്തിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാകാൻ അപാരമായ ധൈര്യം ആവശ്യമാണ്. ആവശ്യമുള്ളപ്പോൾ എനിക്ക് പ്രചോദനം നൽകിയതിനും എന്നെ കേൾക്കേണ്ട സമയത്ത് മനസ്സ് തുറന്നതിനും നന്ദി. ഇരുവരും സുരക്ഷിതരായിരിക്കുമ്പോൾ മാത്രമേ വിവാഹ ജീവിതം വിജയകരമാകൂ. എനിക്കറിയാവുന്ന ഏറ്റവും സുരക്ഷിത്വം നൽകുന്ന മനുഷ്യൻ നിങ്ങളാണ്,” അനുഷ്ക എഴുതി.

മകൾ വാമികയ്ക്ക് ഒപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്ത് അനുഷ്കയ്ക്കായ് മനോഹരമായൊരു കുറിപ്പ് കോഹ്‌ലിയും എഴുതി. ”4 വർഷമായി എന്റെ മണ്ടൻ തമാശകളും അലസതയും സഹിച്ചവൾ. 4 വർഷമായി എന്നെ അനുദിനം അംഗീകരിക്കുകയും ഞാൻ എത്ര ശല്യപ്പെടുത്തുന്നവനാണെങ്കിലും എന്നെ സ്നേഹിക്കുകയും ചെയ്തവൾ. ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹത്തിന്റെ 4 വർഷം. ഏറ്റവും സത്യസന്ധയായ, സ്‌നേഹനിധിയായ, ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് 4 വർഷം, ലോകം മുഴുവൻ നിങ്ങൾക്ക് എതിരായാലും ശരിയായതിനൊപ്പം നിൽക്കാൻ എന്നെ പ്രചോദിപ്പിച്ചവൾ. നിന്നെ വിവാഹം കഴിച്ചിട്ട് 4 വർഷം. ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കും. ഒരു കുടുംബമെന്ന നിലയിലുള്ള നമ്മുടെ ഒന്നാം വാർഷിക ദിവസം കൂടുതൽ സവിശേഷമാണ്, ഈ കുഞ്ഞു കുറുമ്പുകാരിയോടെ ജീവിതം പൂർണ്ണമായി,” കോഹ്‌ലി കുറിച്ചു.

2017 ഡിസംബർ 11 ന് ഇറ്റലിയിൽവച്ചായിരുന്നു കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. 2021 ലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് ഇരുവരും മകൾക്ക് പേരിട്ടത്.

Read More: അനുഷ്‌കയോട് വിവാഹഭ്യർത്ഥന നടത്തിയിട്ടില്ല, ഞങ്ങൾ വിവാഹിതരാകുമെന്ന് അറിയാമായിരുന്നു: വിരാട് കോഹ്ലി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma virat kohli celebrate wedding anniversary with vamika

The moderation of comments is automated and not cleared manually by malayalam.indianexpress.com