ജനുവരി 11 നാണ് വിരാട് കോഹ്ലിക്കും അനുഷ്കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. വാമിക എന്നാണ് കുഞ്ഞിന് നൽകിയ പേര്. കുഞ്ഞു വാമികയ്ക്ക് രണ്ടു മാസം പ്രായമായതിന്റെ സന്തോഷത്തിലാണ് വിരാടും അനുഷ്കയും. കേക്ക് മുറിച്ചാണ് മകൾക്ക് രണ്ടും മാസം പൂർത്തിയായത് ഇരുവരും ആഘോഷിച്ചത്.
Read More: ഓറിയോയ്ക്കൊപ്പമുളള ചിത്രങ്ങളുമായി നസ്രിയ, ഫൊട്ടോ കടപ്പാട് എവിടെയെന്ന് ഫർഹാൻ
റെയിൻ ബോ കേക്കിന്റെ ചിത്രം അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. സന്തോഷകരമായ രണ്ടു മാസമെന്നും അനുഷ്ക ഫൊട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
അടുത്തിടെ, വനിതാ ദിനത്തിൽ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയർ ചെയ്ത് ആശംസകൾ നേർന്നിരുന്നു. ”ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാർത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങൾ മനസ്സിലാക്കും. അവർ നമ്മളെക്കാൾ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാൻ പോകുന്ന ഒരാൾക്കും വനിതാദിനാശംസകൾ. കൂടാതെ, ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ.”
View this post on Instagram
“ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്തത്.