Latest News

വാമികയ്ക്കൊപ്പം വിരാടും അനുഷ്കയും; പുതിയ ചിത്രങ്ങൾ വൈറൽ

അനുഷ്കയുടെ കയ്യിലായിരുന്നു വാമിക. മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും അനുഷ്ക ഒപ്പം കൂട്ടാറുണ്ട്

vamika, kohli, anushka, ie malayalam

വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമ്മയ്ക്കും കഴിഞ്ഞ ജനുവരിയിലാണ് മകൾ പിറന്നത്. മകൾക്കൊപ്പമുളള ഇരുവരുടെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മുംബൈയിലെ കാലിന വിമാനത്താവളത്തിൽനിന്നും പുറത്തു വരുമ്പോഴാണ് മൂവരും പാപ്പരാസികളുടെ കണ്ണിൽപെട്ടത്.

ചെന്നൈയിലെ ഐപിഎൽ മത്സരത്തിനുശേഷം മുംബൈയിൽ എത്തിയതായിരുന്നു വിരാടും അനുഷ്കയും വാമികയും. അനുഷ്കയുടെ കയ്യിലായിരുന്നു വാമിക. മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും അനുഷ്ക ഒപ്പം കൂട്ടാറുണ്ട്.

ജനുവരി 11 നാണ് വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. വാമിക എന്നാണ് കുഞ്ഞിന് നൽകിയ പേര്. “ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

Read More: വാമികയെ എടുത്ത് അനുഷ്ക, പെട്ടികളുമായി കോഹ്‌ലി; വൈറലായി കുടുംബ ചിത്രങ്ങൾ

അടുത്തിടെ, വനിതാ ദിനത്തിൽ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയർ ചെയ്ത് ആശംസകൾ നേർന്നിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma virat kohli at mumbai airport with daughter vamika483674

Next Story
മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയSaniya Iyappan, Saniya Iyappan birthday, saniya iyyappan Maldives, Saniya Iyappan latest photos, Saniya Iyappan films, സാനിയ ഇയ്യപ്പൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com