ലണ്ടനിലെ അതിപ്രശസ്തമായ വാക്‌സ് (മെഴുക്) മ്യൂസിയം ‘മാഡം ടുസാഡ്‌സി’ന്റെ വിവിധ ശഖകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. സിംഗപ്പൂരിലെ മ്യൂസിയത്തില്‍ എത്തിയ ആരാധകര്‍ക്ക് അനുഷ്‌ക ശര്‍മ്മ നല്‍കിയ സര്‍പ്രൈസാണ് പുതിയ വാര്‍ത്ത.

സെലിബ്രിറ്റികളുടെ ജീവനുള്ള രൂപം എന്നു തോന്നിക്കും വിധമാണ് ഓരോ ശാഖകളിലേയും പ്രതിമകളും നിര്‍മ്മിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ശാഖയില്‍ ഉള്ളത് അനുഷ്‌ക ശർമ്മയുടെ പ്രതിമയാണ്. ഒന്നല്ല, രണ്ടെണ്ണം!

അതില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കൈയ്യില്‍ ഫോണുമായി സെല്‍ഫിയെടുക്കുന്ന പോസില്‍ നില്‍ക്കുന്ന അനുഷ്‌കയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയപ്പോള്‍, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പ്രതിമ അനങ്ങുന്നു.

അത് പ്രതിമയായിരുന്നില്ല, സാക്ഷാല്‍ അനുഷ്‌ക ശർമ്മ തന്നെയായിരുന്നു. തന്റെ ആരാധകര്‍ക്ക് സര്‍പ്രൈസ് കൊടുക്കാനാണ് അനുഷ്‌ക ഇത്തരത്തില്‍ പ്രതിമ കണക്കെ നിന്നത്. നിരവധി പേരെയാണ് അനുഷ്‌ക ഇത്തരത്തില്‍ പറ്റിച്ചത്. ആദ്യം ഞെട്ടിയെങ്കിലും താരത്തെ കണ്ട ആകാംക്ഷയും സന്തോഷവുമാണ് പിന്നെ ഓരോരുത്തരുടേയും മുഖത്ത്.

അനുഷ്‌ക ആരാധകര്‍ക്കൊപ്പം ചിരിയും സന്തോഷവും പങ്കുവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാഡം ടുസാഡ് സിംഗപ്പൂര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ