മകൾ വാമികയുടെ ജനനത്തോടെ സിനിമാ ജീവിതത്തിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു അനുഷ്ക ശർമ്മ. വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും അനുഷ്ക ആക്ടീവാണ്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും അനുഷ്ക പോസ്റ്റ് ചെയ്യാറുണ്ട്.
ലോക്ക്ഡൗൺ കാലത്തെ ഒരു പാചക വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം. ആ സമയത്ത് താൻ ഒരുപാട് ഫുഡ് ബ്ലോഗുകൾ കാണാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ജാം തയ്യാറാക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും താരം പറയുന്നു. അങ്ങനെ എങ്കിലും കൊറോണ വൈറസ് 2021 ൽ പോകുമെന്നു ചിന്തിച്ചുവെന്നാണ് തമാശരൂപേണ അനുഷ്ക പറയുന്നത്.
അടുത്തിടെയായിരുന്നു കോഹ്‌ലിയും അനുഷ്കയും മകൾ വാമികയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. ജനുവരി 11 നായിരുന്നു വാമികയ്ക്ക് ഒരു വയസ് തികഞ്ഞത്. ഒന്നാം ജന്മദിനത്തിലും മകളുടെ മുഖം കാണിക്കുന്ന ചിത്രമൊന്നും കോഹ്‌ലിയും അനുഷ്കയും പങ്കുവച്ചിരുന്നില്ല.
2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്‌ലിയും അനുഷ്കയും പങ്കുവയ്ക്കാറുള്ളത്. “എന്താണ് സോഷ്യൽ മീഡിയ എന്നും എന്താണ് ചോയ്‌സ് എന്നും അവൾ മനസിലാക്കുന്നത് വരെ അവളെ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി നിർത്താൻ ഞങ്ങൾ തീരുമാനിച്ചു” എന്നാണ് മകളെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താൻ തീരുമാനിച്ചതിനെക്കുറിച്ച് കോഹ്‌ലി വ്യക്തമാക്കിയത്.
Read More: വാമികയുടെ ഒന്നാം ജന്മദിനം ആഘോഷമാക്കി കോഹ്‌ലിയും അനുഷ്കയും; ചിത്രങ്ങൾ