അനുഷ്ക ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും ജനുവരി 11നാണ് മകൾ വാമിക പിറന്നത്. മകൾ ജനിച്ചു ഇത്രയും മാസക്കാലമായെങ്കിലും കുഞ്ഞിന്റെ മുഖം കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. എന്നാൽ പലപ്പോഴും കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങൾ കോഹ്ലിയും അനുഷ്കയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ മകളുടെയും കോഹ്ലിയുടെയും ഒരു ചിത്രം ആരാധകരുമായി പങ്കുവെക്കുകയാണ് അനുഷ്ക. കോഹ്ലി വാമികയെ കളിപ്പിക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് അനുഷ്കാ ശർമ്മ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ’ എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രം പങ്കുവെച്ചിരിക്കുന്നത്.
താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. രൺവീർ സിങ്, കാജൽ അഗർവാൾ തുടങ്ങിയവരുടെ കമന്റുകൾ ചിത്രത്തിന് താഴെ കാണാം.
Also Read: പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക്; മാധുരിയ്ക്ക് നെനെയുടെ ആശംസ
കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ചു രണ്ടിടത്തായി മാറി ക്വാറന്റൈനിൽ കഴിയുന്ന വിരാട് കോഹ്ലിയുടെ ചിത്രങ്ങൾ അനുഷ്ക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ടി20 ലോകകപ്പ് മത്സരങ്ങൾക്കായി യുഎഇയിലാണ് വിരാട് കോഹ്ലിയും അനുഷ്കയും ഇപ്പോൾ.