ബോളിവുഡ് താരം അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തങ്ങളുടെ ആദ്യകൺമണിയ്ക്കായി കാത്തിരിക്കുകയാണ്. അടുത്ത ജനുവരിയിൽ പുതിയൊരു അതിഥി കൂടി എത്തുമെന്ന സന്തോഷവാർത്ത ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഗർഭകാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അനുഷ്ക ശർമ.

“ജീവന്റെ തുടിപ്പ് അനുഭവിക്കുന്നതിലും യഥാർത്ഥവും വിനീതവുമായൊരു ഒന്നും തന്നെയില്ല,” എന്നാണ് അനുഷ്ക കുറിക്കുന്നത്. ചിത്രത്തിന് വിരാട് കോഹ്‌ലി നൽകിയ കമന്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒറ്റ ഫ്രെയിമിൽ എന്റെ ലോകം എന്നാണ് കോഹ്‌ലി ചിത്രത്തിന് നൽകിയ കമന്റ്.

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും കോഹ്ലിയുടേയും വിവാഹം. സോഷ്യൽ മീഡിയയിലെയും തങ്ങളുടെ കരിയറിലെയും തിളങ്ങുന്ന താരങ്ങളാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെ ഇവർക്കുണ്ട്.

 

View this post on Instagram

 

And then, we were three! Arriving Jan 2021

A post shared by AnushkaSharma1588 (@anushkasharma) on

2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ കത്രീന കൈഫ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. അഭിനയത്തിനു പുറമെ സിനിമ നിർമാണ രംഗത്തേക്കും കാലെടുത്തുവച്ച അനുഷ്ക, പാതാൾ ലോക്, ബുൾബുൾ എന്നീ വെബ്‌സീരീസുകളും നിർമിച്ചു. പാതാൾ ലോക് ആമസോൺ പ്രൈമിലും ബുൾബുൾ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. രണ്ടു സീരീസുകൾക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Read in English: പ്രകാശം പരത്തുന്ന പെൺകുട്ടി; അനുഷ്കയെ കുറിച്ച് കോഹ്‌ലി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook