സിനിമാ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കണ്ടാൽ പലപ്പോഴും അതിശയം തോന്നാറുണ്ട്. പക്ഷേ ബോളിവുഡ് നടിയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ പങ്കുവച്ച ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത് ക്യൂട്ട് എന്നാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അനുഷ്ക ബാല്യകാല ചിത്രങ്ങൾ ഷെയർ ചെയ്തത്.

സിനിമയിൽനിന്നും ഏതാനും മാസങ്ങളായി വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്. വളരെ ചെറുപ്പത്തിലുളള ഒരു ചിത്രമാണ് അനുഷ്ക ആദ്യം പങ്കുവച്ചത്. മഞ്ഞയും വെളളയും കലർന്ന ഫ്രോക്കിട്ട കുഞ്ഞു അനുഷ്ക ക്യാമറയെ നോക്കി ചിരിക്കുന്ന ഫോട്ടായായിരുന്നു അത്. ഇതിനു ആദ്യ കമന്റ് ഇട്ടത് ഭർത്താവ് കോഹ്‌ലിയായിരുന്നു.

 

View this post on Instagram

 

लिटिल मी

A post shared by AnushkaSharma1588 (@anushkasharma) on

ഇതിനുപിന്നാലെ രണ്ടു ചിത്രങ്ങൾ കൂടി അനുഷ്ക പങ്കുവച്ചു. തന്റെ സ്കൂൾ കാലത്തെ ചിത്രങ്ങളായിരുന്നു അത്.

 

View this post on Instagram

 

लिटिल मी

A post shared by AnushkaSharma1588 (@anushkasharma) on

 

View this post on Instagram

 

लिटिल मी

A post shared by AnushkaSharma1588 (@anushkasharma) on

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് എപ്പോഴും പിന്തുണ നൽകുന്ന വ്യക്തിയാണ് ഭാര്യ അനുഷ്ക ശർമ്മ. തന്റെ ഭാര്യയാണ് തനിക്കേറ്റവും വലിയ കരുത്തെന്ന് കോഹ്‌ലി പലതവണ പറഞ്ഞിട്ടുമുണ്ട്. കോഹ്‌ലിയുടെ വാക്കുകൾ സത്യമായിരുന്നുവെന്ന് കാണിക്കുന്നൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിനിടയിൽനിന്നുളളതാണ് വീഡിയോ. ഡൽഹിയിലെ ഫിറോഷ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമ്മയും എത്തിയത്. സ്റ്റേഡിയത്തിലെ ഒരു പവലിയന് ഡൽഹി സ്വദേശി കൂടിയായ വിരാട് കോഹ്‌ലിയുടെ പേര് നൽകുന്ന ചടങ്ങും ഇതിനൊപ്പം നടന്നിരുന്നു.

ചടങ്ങിൽ ഡിഡിസിഎ (ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡന്റ് രജത് ശർമ്മ തന്റെ പിതാവിനെക്കുറിച്ച് പറയുന്നത് കേട്ടതും വിരാട് കോഹ്‌ലി വികാരാധീനനായി. ഇതു മനസിലാക്കിയ ഭാര്യ അനുഷ്ക ശർമ്മ പെട്ടെന്ന് തന്നെ കോഹ്‌ലിയുടെ കൈയ്യിൽ ഉമ്മ വച്ചു. താൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറയുന്നതുപോലെ കോഹ്‌ലിയുടെ കൈ കോർത്തു പിടിച്ചു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Read Here: ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് കോഹ്ലിയും അനുഷ്കയും: ചിത്രങ്ങള്‍ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook