വീട്ടിലെ മാലിന്യം റോഡില്‍ ഉപേക്ഷിക്കാന്‍ ഒരുമടിയുമില്ലാത്ത ഔരു സമൂഹമായി നമ്മള്‍ മാറിയിട്ടുണ്ട്. മതിലിനപ്പുറത്തേക്ക് മാലിന്യമെറിയാന്‍ ഒരു ഔചിത്യക്കുറവും നമുക്കില്ല. സ്വന്തം വീട് വൃത്തിയായി ഇരിക്കുന്നതോടൊപ്പം നാടും വൃത്തിയായി ഇരിക്കണം എന്ന ആഗ്രഹം നമുക്കില്ല.

ഇങ്ങനെ റോഡില്‍ മാലിന്യം നിക്ഷേപിച്ച ഒരാളെ ശകാരിക്കുന്ന ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലിതന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘എന്തുകൊണ്ടാണ് നിങ്ങള്‍ മാലിന്യം റോഡില്‍ വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് നിങ്ങള്‍ റോഡില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇനിയിത് ആവര്‍ത്തിക്കരുത്. ദയവായി നിങ്ങളുടെ ഡസ്റ്റ് ബിന്‍ ഉപയോഗിക്കൂ,’ അനുഷ്‌ക പറയുന്നു.

ആഢംബരക്കാറില്‍ യാത്ര ചെയ്തുകൊണ്ട് പ്ലാസ്റ്റിക് റോഡില്‍ വലിച്ചെറിയുന്നതല്ല സംസ്‌കാരമെന്നും, ഇത്തരം ആളുകള്‍ ഒരിക്കലും രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാന്‍ പോകുന്നില്ലെന്നും വിരാട് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇത്തരം അനീതികള്‍ നിങ്ങളുടെ ചുറ്റുപാടില്‍ കണ്ടാല്‍ ദയവായി പ്രതികരിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യണമെന്നും വിരാട് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ