scorecardresearch
Latest News

ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ഛൻ; അനുഷ്ക

വിരാട് കോഹ്ലി അച്ഛനായ ശേഷമുള്ള ആദ്യ ഫാദേർസ് ഡേ ആയിരുന്നു ഇത്

ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ഛൻ; അനുഷ്ക

ഈ വർഷം ആദ്യമാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്. വിരാട് കോഹ്ലി ഒരു അച്ഛനായ ശേഷമുള്ള ആദ്യ ഫാദേർസ് ഡേ ആയിരുന്നു ഇത്. ഫാദേർസ് ഡേയോട് അനുബന്ധിച്ച് അനുഷ്ക ഇൻസ്റ്റഗ്രാമിൽ, “തന്റെ അച്ഛനും വിരാട് കോഹ്‌ലിയുമാണ് ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ഛൻ” എന്ന് പറഞ്ഞു. തന്നെ മനസിലാകുന്നതിന് രണ്ടു പേർക്കും നന്ദി പറഞ്ഞു കൊണ്ട് രണ്ടുപേരെയും ‘ഏറ്റവും മാതൃകാപരമായ പുരുഷന്മാരായി’ അനുഷ്ക പരാമർശിച്ചു.

അച്ഛൻ അജയ് കുമാർ ശർമയുടെയും വിരാട് കോഹ്ലിയുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അനുഷ്ക, “ഏറ്റവും മാതൃകാപരമായ പുരുഷന്മാർ. ‘എന്നെ ലഭിച്ച’ രണ്ടു പേർ. ധാരാളം സ്നേഹവും കൃപയും ഉള്ളവർ. ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ചന്മാർ” എന്നു കുറിച്ചു.

Read Also: ഫാദേർസ് ഡേയിൽ ദിലീപിനൊപ്പമുള്ള ചിത്രവുമായി മീനാക്ഷി; ആശംസകളുമായി മറ്റു താരങ്ങളും

ഈ വർഷം ആദ്യം ജനുവരി 11നാണ് അനുഷ്കകും വിരാടിനും മകൾ വമിക പിറന്നത്. നിലവിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുകയാണ് കോഹ്ലി. അനുഷ്‌കയും മകളുമായാണ് കോഹ്ലി ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നത്.

കഴിഞ്ഞ വനിതാ ദിനത്തിൽ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയർ ചെയ്ത് വിരാട് കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ”ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാർത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങൾ മനസ്സിലാക്കും. അവർ നമ്മളെക്കാൾ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാൻ പോകുന്ന ഒരാൾക്കും വനിതാദിനാശംസകൾ. കൂടാതെ, ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ.” എന്നായിരുന്നു വിരാട് കുറിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anushka sharma says her father and virat kohli are the best a daughter can have