Latest News

അവൾ മാധ്യമങ്ങളിൽ നിന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു; അഭ്യർത്ഥനയുമായി അനുഷ്‌ക

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുന്ന സമയത്ത് ടീം ബസിൽ നിന്നിറങ്ങി കോഹ്ലി പാപ്പരാസികളോടും മാധ്യമങ്ങളോടും മകളുടെ ചിത്രമെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു

virat kohli, anushka sharma, ie malayalam

മകൾ വാമികയുടെ ചിത്രങ്ങൾ എടുക്കരുതെന്ന് അഭ്യർത്ഥനയുമായി അനുഷ്‌ക ശർമ്മ. മകളുടെ ചിത്രങ്ങൾ ഉപയോഗിക്കാത്തതിന് പാപ്പരാസികൾക്കും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞു ഇൻസ്റ്റാഗ്രാമിൽപങ്കുവെച്ച കുറിപ്പിലാണ് അനുഷ്‌കയുടെ അഭ്യർത്ഥന. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുന്ന സമയത്ത് ടീം ബസിൽ നിന്നിറങ്ങി കോഹ്ലി പാപ്പരാസികളോടും മാധ്യമങ്ങളോടും മകളുടെ ചിത്രമെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അനുഷ്‌കയും അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.

“വാമികയുടെ ചിത്രങ്ങൾ/വീഡിയോകൾ പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യൻ പാപ്പരാസികളോടും മാധ്യമങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. രക്ഷിതാക്കൾ എന്ന നിലയിൽ, ചിത്രങ്ങൾ/വീഡിയോകൾ നൽകിയ ചിലരോട് ഞങ്ങളുടെ അഭ്യർത്ഥന മുന്നോട്ട് ഞങ്ങളെ പിന്തുണയ്ക്കണം എന്നാണ്.” ഞായറാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനുഷ്‌ക കുറിച്ചു.

“ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു, മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ അവൾക്ക് അവസരം നൽകാൻ പരമാവധി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൾക്ക് പ്രായമായൽ ഞങ്ങൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയില്ല, അതുകൊണ്ട് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ ദയവു ചെയ്ത് ഈ വിഷയത്തിൽ സംയമനം പാലിക്കുക. ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യാതിരുന്ന ഫാൻ ക്ലബ്ബുകൾക്കും സോഷ്യൽ മീഡിയയിൽ ഉള്ളവർക്കും പ്രത്യേക നന്ദി.” അനുഷ്‌ക കൂട്ടിച്ചേർത്തു.

Also Read: വാമികയെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് കോഹ്‌ലി

2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. കുഞ്ഞിന്റെ ജനനത്തിനു ശേഷം അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും പാപ്പരാസികളോട് അഭ്യർത്ഥിച്ചിരുന്നു. എന്തുകൊണ്ടാണ് മകളെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താൻ തീരുമാനിച്ചതെന്ന് കോഹ്ലി പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു, “എന്താണ് സോഷ്യൽ മീഡിയ എന്നും എന്താണ് ചോയ്‌സ് എന്നും അവൾ മനസിലാക്കുന്നത് വരെ അവളെ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി നിർത്താൻ ഞങ്ങൾ തീരുമാനിച്ചു” എന്നാണ് കോഹ്ലി അന്ന് പറഞ്ഞത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma requests privacy for daughter vamika want her to live her life freely

The moderation of comments is automated and not cleared manually by malayalam.indianexpress.com