കോഹ്ലിയെ എടുത്തുപൊക്കി അനുഷ്ക; വീഡിയോ

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി ദമ്പതികളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും

anushka sharma, virat kohli, anushka sharma virat kohli daughter,

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശര്‍മ എടുത്തുപൊക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ‘അങ്ങനെ അത് സാധിച്ചു’ എന്ന അടിക്കുറിപ്പോടെ അനുഷ്ക തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതു അവസരത്തിലാണ് ഇത് നടന്നതെന്നത് വ്യക്തമല്ല. എങ്കിലും ഒരു ഷൂട്ടിങ്ങിനിടയിലാണെന്ന് തോന്നിപ്പിക്കുന്ന സെറ്റിങ് ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി ദമ്പതികളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. ആദ്യ കൺമണി ജീവിതത്തിലേക്ക് വന്ന സന്തോഷത്തിലാണ് ഇരുവരും. ഫിറ്റ്നസ്സില്‍ ഏറെ താത്പരയായ അനുഷ്ക ഡെഡ്ലിഫ്റ്റ്‌ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കുറച്ചു കാലം മുന്‍പ് വൈറലായിരുന്നു.   ഗർഭകാലവും വളരെ ഊർജ്ജസ്വലതയോടെയാണ്  അനുഷ്ക ശർമ്മ ചെലവിട്ടത്. നിറവയറുമായി ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രം കോഹ്‌ലി പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma lifts virat kohli shares video

Next Story
പ്രിയപ്പെട്ട അച്ചൂട്ടിക്ക്; പാര്‍വ്വതിക്ക് ജയറാമിന്റെ പിറന്നാള്‍ സ്നേഹംjayaram, parvathy, jayaram family, jayaram family photos, kalidas jayaram, kalidas jayaram age, kalidas jayaram family, old actress parvathy, parvathy jayaram, parvathy jayaram movies, parvathy jayaram photos, parvathy jayaram songs, parvathy jayaram family, ജയറാം, പാര്‍വ്വതി, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express