Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

എന്റെ ഹെഡ്സെറ്റ് എവിടെ?; ചാറ്റ് ചെയ്യുന്നതിനിടയിൽ കോഹ്‌ലിയോട് അനുഷ്ക

ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുന്നോടിയായി ഇപ്പോൾ ക്വാറന്റൈനിലാണ് കോഹ്ലി

virat kohli, virat kohli instagram, virat kohli instagram chat, virat kohli anushka sharma, anushka sharma, virushka, Vamika, virat kohli baby, anushka sharma baby

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി ജോഡികളാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കാ ശർമയും. ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകം കണ്ട മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളുമായ വിരാട് കോഹ്‍ലിയെയും ബോളിവുഡ് നടിയായ അനുഷ്ക ശര്മയെയും ആരാധകർ സ്നേഹത്തോടെ വിരുഷ്ക എന്നാണ് വിളിക്കുന്നത്. ഇവരുടെ ഒരു രസകരമായ ഇൻസ്റ്റഗ്രാം സംഭാഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുന്നോടിയായി ഇപ്പോൾ ക്വാറന്റൈനിലാണ് കോഹ്ലി. അതിനിടയിൽ ആരാധകരുമായി സംവദിക്കാൻ താരം സ്വീകരിച്ച വഴി ഇൻസ്റ്റഗ്രാം സ്റ്റോറി ആയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് ഓരോന്നിനായി മറുപടി നല്കികൊണ്ടിരിക്കെ അനുഷ്കയുടെയും ചോദ്യമെത്തി. ‘എന്റെ ഹെഡ്സെറ്റ് നിങ്ങൾ എവിടെയാണ് വെച്ചത്?’ എന്നായിരുന്നു അനുഷ്കയുടെ ചോദ്യം.

Read Also: ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം; ഗോപി സുന്ദറിന് ബർത്ത്ഡേ ആശംസകളുമായി അഭയ ഹിരൺമയ്

അനുഷ്കയുടെ ചോദ്യത്തിന് ‘കിടക്കക് സമീപമുള്ള സൈഡ് മേശയിൽ ഉണ്ട് പ്രണയിനി’ എന്നായിരുന്നു കോഹ്‌ലിയുടെ കമന്റ്റ്. എന്തായാലും ഇവരുടെ രസകരമായ സംഭാഷണം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേർ സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വന്ന മറ്റു ചില ചോദ്യങ്ങൾക്കും കോഹ്ലി മറുപടി കൊടുത്തിരുന്നു, എങ്ങനെയാണ് ഒഴിവു സമയങ്ങൾ ചിലവഴിക്കുന്നത് എന്ന ചോദ്യത്തിന് ‘അനുഷ്കയോടൊപ്പം ടിവി ഷോകൾ കാണും എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. മകൾ വമികയുടെ പേരിന്റെ അർത്ഥം ചോദിച്ച ആരാധകന്, ഹിന്ദു ദേവത ദുർഗ്ഗയുടെ മറ്റൊരു പേരാണ് എന്നാണ് മറുപടി കൊടുത്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma interrupts virat kohli instagram chat with fans asks where have you kept my headphones

Next Story
ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം; ഗോപി സുന്ദറിന് ആശംസകളുമായി അഭയ
The moderation of comments is automated and not cleared manually by malayalam.indianexpress.com