scorecardresearch

ഇത്‌ ഇവിടം കൊണ്ട്‌ നിർത്തിക്കോണം; സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കിയവർക്ക് അനുഷ്കയുടെ മുന്നറിയിപ്പ്

വിരാടിനൊപ്പം വീടിന്റെ ബാൽക്കണിയിൽ ഇരിക്കുന്ന അനുഷ്കയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചുവന്നിരുന്നു

virat kohli, വിരാട് കോഹ്‌ലി, anushka sharma, അനുഷ്ക ശർമ, വിരാട് കോഹ്‌ലി അനുഷ്ക ശർമ, virat kohli anushka sharma, anushka sharma movies, virat anushka film, virat kohli latest, anushka sharma news, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, ie malayalam, indian express malayalam

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തെയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. ജനുവരിയിൽ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെത്തുമെന്ന കാര്യം ഇരുവരും ഒന്നിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

ഗർഭകാലവും വളരെ ഊർജസ്വലതയോടെ ചെലവഴിക്കുകയാണ് അനുഷ്ക ശർമ. താരത്തിന്റെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ പകർത്താനുമൊക്കെ പാപ്പരാസികളും പിന്നാലെ തന്നെയുണ്ട്. തങ്ങളുടെ സ്വകാര്യത മാനിക്കാതെ പിന്തുടരുന്ന ഫൊട്ടോഗ്രാഫർമാർക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. വിരാടിനൊപ്പം ബാൽക്കണിയിൽ ഇരിക്കുന്ന അനുഷ്കയുടെ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചുവന്നത്.

anushka sharma, anushka sharma yoga viral photo, virat kohli, anushka virat, virushka, anushka ipl, anushka video, virat video, anushka, virat, anushka virat ipl, അനുഷ്ക, വിരാട് കോഹ്‌ലി, Indian express malayalam, IE malayalam

Read more: കോഹ്‌ലി ഇത് വേണ്ടായിരുന്നു, ഭാര്യ കട്ടിലിൽ കിടപ്പായേക്കും; ഡോക്‌ടറുടെ മുന്നറിയിപ്പ്

നിറവയറുമായി ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ഒരു ചിത്രവും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗർഭസമയത്ത് ഇത്തരം കഠിനമായ യോഗമുറകൾ​ അഭ്യസിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു.

This exercise is ‘hands-down’ (and legs up) the most difficult one
#Throwback

P.S. – As yoga is a big part of my…

Posted by Anushka Sharma on Monday, November 30, 2020

ഐ‌പി‌എൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. കളിയുടെ സമ്മർദ്ദത്തിനിടയിൽ, ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യവിവരം അന്വേഷിക്കുകയാണ് വിരാട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോയെന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക.

ഇരുവരും തമ്മിലുള്ള ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. “എന്തൊരു ക്യൂട്ടാണ് അനുഷ്കയും വിരാടും,”എന്നാണ് ആരാധകർ പറയുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌സി‌ബി) ചെന്നൈ സൂപ്പർ കിങ്സും (സി‌എസ്‌കെ) അടുത്തിടെ നടന്ന ഐ‌പി‌എൽ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ.

ക്രിക്കറ്റിനു പുറമേ തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്കയെന്നും തന്നെ ശരിയായ ദിശയിൽ നയിക്കുന്നത് അവളാണെന്നും മുൻപൊരു അവസരത്തിൽ കോഹ്‌ലി പറഞ്ഞിരുന്നു. ”എന്റെ ജീവിതത്തിൽ ക്രിക്കറ്റിന് പുറമേ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അുഷ്ക. ജീവിതത്തിൽ ശരിയായ വ്യക്തിയെയാണ് എനിക്ക് കിട്ടിയത്. അവൾ ഒരു പ്രൊഫഷണലാണ്, എന്റെ പ്രൊഫഷനെ അവൾ ശരിക്കും മനസിലാക്കുന്നുണ്ട്. ശരിയായ ദിശയിൽ അവൾ എന്നെ നയിക്കുന്നുമുണ്ട്,” കോഹ്‌ലി പറഞ്ഞതിങ്ങനെ.

”ഞങ്ങൾ‌ ഒന്നിച്ചായിരിക്കുന്നതിൽ‌നിന്നു ഞാൻ‌ മനസിലാക്കിയ കാര്യം, ജീവിതത്തിൽ‌ ശരിയായ കാര്യങ്ങൾ‌ ചെയ്യാൻ‌ നിങ്ങൾ‌ ആഗ്രഹിക്കുന്നുവെങ്കിൽ, ബുദ്ധിമുട്ടുളള കാര്യങ്ങൾ‌ ചെയ്യുമ്പോഴും നിങ്ങൾക്കൊപ്പം നിൽക്കും. ഫീൽഡിലും ഇതേ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ ഈ വ്യക്തിത്വം സഹായിക്കും,” കോഹ്‌ലി പറഞ്ഞു.

Read Also: അനുഷ്ക ശർമ്മയുടെ ബീച്ച് ഫോട്ടോ വിരാട് കോഹ്‌ലിയുടെ ഹൃദയം കവർന്നു

2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹം. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ.

Read more: ദുബായിൽ സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anushka sharma instagram story furious over unauthorized pic with virat kohli