അനുഷ്ക ശർമയുടേയും വിരാട് കോഹ്ലിയുടേയും കുടുംബ ചിത്രങ്ങൾ വൈറലാകുന്നു. ഞായറാഴ്ച വൈകുന്നേരം അഹമ്മദാബാദിലെ എയർപോർട്ടിലാണ് ഇരുവരും തങ്ങളുടെ പൊന്നോമനയോടൊപ്പം പാപ്പരാസികളുടെ കണ്ണിൽ പെടുന്നത്. ചിത്രത്തിൽ കുഞ്ഞിനെ എടുത്ത് നടക്കുന്ന അനുഷ്കയേയും ഭാര്യയ്ക്കും മകൾക്കും പുറകിൽ ബാഗും പെട്ടിയുമെടുത്ത് നടക്കുന്ന കോഹ്ലിയേയും കാണാം.
Read More: അനുഷ്കയ്ക്ക് കോഹ്ലിയുടെ സ്നേഹ ചുംബനം, വൈറലായി റൊമാന്റിക് ഫൊട്ടോ
View this post on Instagram
View this post on Instagram
View this post on Instagram
ഞായറാഴ്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനാണ് അനുഷ്കയും മകൾ വാമികയും കോഹ്ലിക്കൊപ്പം പോയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി 20 മത്സരത്തിൽ ഞായറാഴ്ച ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തി 3-2 പരമ്പര ജയം സ്വന്തമാക്കി.
View this post on Instagram
View this post on Instagram
2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്ലിയും അനുഷ്കയും വിവാഹിതരായത്. വിരാട് കോഹ്ലിയെ വിവാഹം ചെയ്യുമ്പോൾ നടി അനുഷ്ക ശർമ്മയ്ക്ക് പ്രായം 29. ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് അനുഷ്ക വിവാഹിതയായത്. പല നടികളും ഈ സമയം വിവാഹിതയാകാൻ മടിക്കുമ്പോൾ അനുഷ്കയെ പ്രേരിപ്പിച്ചത് എന്താണെന്ന് താരം ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
”പ്രേക്ഷകർക്ക് അഭിനേതാക്കളെ സ്ക്രീനിൽ കാണാൻ മാത്രമാണ് താൽപര്യം. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചോ, നിങ്ങൾ വിവാഹിതയാണെന്നോ അല്ലെങ്കിൽ നിങ്ങൾ ഒരു അമ്മയാണെന്നോ അവർ ശ്രദ്ധിക്കുന്നില്ല. ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു അനുഷ്ക വിവാഹിതയായതിനെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്.