നടി അനുഷ്കയ്ക്കെതിരെ അയൽക്കാരന്റെ പരാതി

ഫ്ലാറ്റിലെ അനുഷ്കയുടെ അയൽവാസിയും മുൻ സെക്രട്ടറിയുമായ സുനിൽ ബത്രയാണ് പരാതി നൽകിയത്

anushka sharma, bollywood, actress

ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ നടി അനുഷ്കയ്ക്കെതിരെ അയൽവാസി പരാതി നൽകി. താമസിക്കുന്ന ഫ്ലാറ്റിൽ അനുഷ്ക അനധികൃതമായി ഇലക്ട്രിക് ജംങ്ഷൻ ബോക്സ് സ്ഥാപിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ വെർസോവയിലുളള ബദ്രിനാഥ് ടവറിലെ 20-ാം നിലയിൽ മൂന്നു ഫ്ലാറ്റുകളാണ് അനുഷ്കയ്ക്ക് സ്വന്തമായുളളത്. ഫ്ലാറ്റിലെ അനുഷ്കയുടെ അയൽവാസിയും മുൻ സെക്രട്ടറിയുമായ സുനിൽ ബത്രയാണ് പരാതി നൽകിയത്.

താമസക്കാർ നടക്കുന്ന വഴിയിലാണ് അനുഷ്ക ഇലക്ട്രിക് ജംങ്ഷൻ ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല കെട്ടിടത്തിൽ അനധികൃതമായി പല മാറ്റങ്ങളും അനുഷ്ക വരുത്തുന്നുണ്ടെന്നും ബത്ര പരാതിയിൽ പറയുന്നു. ബത്രയുടെ പരാതിയിൽ ബിഎംസി അനുഷ്കയ്ക്ക് നോട്ടിസ് അയച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. ”ബോക്സ് ഫ്ലാറ്റിലെ മറ്റു താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബോക്സ് എത്രയും പെട്ടെന്ന് ഇവിടെനിന്നും മാറ്റി സ്ഥാപിക്കണം. അതിനു തയാറായില്ലെങ്കിൽ എംഎംസി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും” നോട്ടിസിൽ ഉളളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ ആറിനാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

അതേസമയം, അനുഷ്കയ്ക്ക് എതിരെ സുനിൽ ബത്ര ഉയർത്തിയ ആരോപണങ്ങൾ അവരുടെ വക്താവ് നിഷേധിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. 20-ാമത്തെ നിലയിൽ മൂന്നു ഫ്ലാറ്റുകളാണ് അനുഷ്കയ്ക്ക് ഉളളത്. അനുഷ്കയും കുടുംബവും എല്ലാ നിയമവും പാലിക്കുന്നവരും ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്നവരുമാണ്. ആർക്കും ഉപദ്രവകരമായതൊന്നും അവർ ചെയ്യില്ലെന്നും അനുഷ്കയുടെ വക്താവ് പറഞ്ഞു.

അനുഷ്കയുടെ പ്രശസ്തിയിൽനിന്നും നേട്ടം ഉണ്ടാക്കാനാണ് ബത്ര ശ്രമിക്കുന്നതെന്ന് ഫ്ലാറ്റിലെ ഒരു താമസക്കാരൻ ആരോപിച്ചു. ഫ്ലാറ്റിലെ നിരവധി താമസക്കാർക്ക് ബത്രയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. അനുഷ്ക ഒരു സെലിബ്രിറ്റിയാണ്. സെലിബ്രിറ്റിയുടെ പേരിൽ വ്യാജ വാർത്തകൾ ഉണ്ടാക്കി തന്റെ പേര് മാധ്യമങ്ങളിൽ നിറയാനാണ് ബത്ര ശ്രമിക്കുന്നതെന്നും താമസക്കാരൻ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma gets notice from bmc for installing junction box in building celeb insists all legal

Next Story
ബാഹുബലിക്കായി നാലല്ല, ഏഴു വർഷം വരെ നൽകുമായിരുന്നെന്ന് പ്രഭാസ്prabhas, baahubali
The moderation of comments is automated and not cleared manually by malayalam.indianexpress.com