Latest News

അനുഷ്കയ്ക്കും മകൾ വാമികയ്ക്കും ഒപ്പമുള്ള പുതിയ ചിത്രവുമായി വിരാട് കോഹ്‌ലി

ടി20 ലോകകപ്പ് മൽസരങ്ങൾക്കായി യുഎഇയിലാണ് കോഹ്‌ലിയും അനുഷ്ക്കയും ഇപ്പോൾ ഉള്ളത്

virat kohli, anushka sharma, virat, virat anushka, virushka, vamika, virat anushka daughter, virat anushka photos, അനുഷ്ക ശർമ്മ, വിരാട് കോഹ്‌ലി, വാമിക

അനുഷ്കയ്ക്കും വാമികയ്ക്കും ഒപ്പമുള്ള പുതിയ ചിത്രവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. റസ്റ്റോറന്റിൽ മകൾക്കും അനുഷ്കയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രവുമായാണ് കോഹ്ലി ഇത്തവണ എത്തിയിട്ടുള്ളത്.

കുഞ്ഞിന്റെ വിശേഷങ്ങൾ ഇതിനു മുൻപും കോഹ്ലിയും അനുഷ്കയും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. ഇത്തവണയും പതിവു തെറ്റിച്ചില്ല.

‘എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ’ എന്ന അടിക്കുറിപ്പോടെ കോഹ്ലി വാമികയെ കളിപ്പിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം അനുഷ്ക ആരാധകർക്കായി പങ്കുവെച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രണ്ടിടത്തായി ക്വാറന്റെനിൽ കഴിയുന്ന ചിത്രവും അനുഷ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ടി20 ലോകകപ്പ് മൽസരങ്ങൾക്കായി യുഎഇയിലാണ് കോഹ്‌ലിയും അനുഷ്ക്കയും ഇപ്പോൾ ഉള്ളത്.

Read more: മകളെ നെഞ്ചോട് ചേർത്ത് അനുഷ്കയും വിരാടും; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma daughter vamika virat kohli enjoys brunch together ahead of t20 world cup

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com