scorecardresearch
Latest News

‘ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ,’ കുഞ്ഞ് ജനിച്ചതിന് പ്രിയങ്കയ്ക്കും നിക്കിനും ആശംസയുമായി അനുഷ്ക

“സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്‌നേഹം,” പ്രിയങ്ക കുറിച്ചു

Priyanka Chopra, Anushka Sharma, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ

അടുത്തിടെ മാതാപിതാക്കളായ പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും ആശംസകൾ അയച്ച് അനുഷ്‌ക ശർമ്മ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിലാണ് അനുഷ്ക പ്രിയങ്കയ്ക്കും നിക്കിനും ആശംസ അറിയിച്ചത്. പുതുതായി കുഞ്ഞ് ജനിച്ച പ്രിയങ്കയ്ക്കും നിക്കിനും വേണ്ടി ഒരു കുറിപ്പും പ്രിയങ്ക പങ്കുവച്ചു.

“അഭിനന്ദനങ്ങൾ പ്രിയങ്കയ്ക്കും നിക്കിനും. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്‌നേഹം,” അനുഷ്‌ക തന്റെ കുറിപ്പിൽ കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവനയിലൂടെ കുഞ്ഞ് ജനിച്ച വാർത്ത പ്രഖ്യാപിച്ചത്.

“ഞങ്ങൾ വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് ഞങ്ങൾ സന്തോഷത്തോടെ സ്ഥിരീകരിക്കുു. ഞങ്ങളുടെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ പ്രത്യേക സമയത്ത് ഞങ്ങൾ സ്വകാര്യത ആവശ്യപ്പെടുന്നു. വളരെ നന്ദി,” ജനുവരി 21 ന് പ്രിയങ്കയും നിക്കും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

കുട്ടിയുടെ ലിംഗഭേദം പ്രിയങ്കയും നിക്കും വെളിപ്പെടുത്തിയിട്ടില്ല. പ്രിയങ്കയ്ക്ക് എപ്പോഴും ധാരാളം കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്ന് പ്രിയങ്കയുടെ കസിൻ മീര ചോപ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു.

“കുട്ടികൾ ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ വലിയ ഭാഗമാണ്,” എന്ന് ഈ ജനുവരിയിൽ ഒരു വാനിറ്റി ഫെയർ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anushka sharma congratulates priyanka chopra nick jonas on becoming parents get ready for sleepless nights