വിരാട് കോഹ്‌ലിയും അനുഷ്കയും പ്രണയത്തിലാണെന്ന് ഏവർക്കും അറിയാം. ‘വിരുഷ്ക’ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ ഇടയ്ക്കിടെ വരാറുമുണ്ട്. ഇപ്പോഴിതാ ഒരിക്കൽക്കൂടി ഇരുവരും ക്യാമറകളുടെ കണ്ണിൽ പതിഞ്ഞു. ബെംഗളൂരുവിലെ റസ്റ്ററന്റിൽ കോഹ്‌ലിയും അനുഷ്കയും നടന്നുപോകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ദയനീയമായ പ്രകടത്തിനുശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഏറെ നിരാശയിലായിരുന്നു. ടീമിന് പ്ലേ ഓഫ് സാധ്യത പോലും നിലനിർത്താൻ കഴിഞ്ഞില്ല. എന്നാൽ അനുഷ്കയ്ക്ക് ഒപ്പമുളള ചിത്രങ്ങൾ കാണുമ്പോൾ അതൊക്കെ കോഹ്‌ലി മറന്നതായി തോന്നും. ഇരുവരും വളെ സന്തോഷത്തിലാണ്. ഏതാനും ദിവസം മുൻപു നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 10-ാം വാർഷിക ആഘോഷങ്ങളിലും അനുഷ്ക പങ്കെടുത്തിരുന്നു.

virat kohli, anushka sharma
virat kohli, anushka sharma
virat kohli, anushka sharma

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook