Latest News

പത്മശ്രീ അവാർഡ് ജേതാവ് ഹരേകല ഹജബ്ബയെ അഭിനന്ദിച്ച് അനുഷ്ക ശർമ്മ

മറുപടി പറയാൻ അറിയാതെ വിഷമിച്ച അദ്ദേഹത്തിന് ആ സംഭവത്തോടെ വിദ്യാഭ്യാസത്തിന്റെ വില മനസിലായി

anushka sharma, actress, ie malayalam

രാജ്യം പത്മശ്രീ നൽകി ആദരിച്ച സാമൂഹ്യ പ്രവർത്തകൻ ഹരേകല ഹജബ്ബയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് നടി അനുഷ്‌ക ശർമ്മ. തന്റെ ഗ്രാമത്തിൽ സ്‌കൂൾ നിർമ്മിച്ച് ഗ്രാമീണ വിദ്യാഭ്യാസത്തിൽ വിപ്ലവം കൊണ്ടുവന്നതിനാണ് 68-കാരനായ അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.

വിദ്യാഭ്യാസ മേഖലക്ക്​ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഹജബ്ബയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മംഗളൂരുവിലെ ഒരു ചെറു ഗ്രാമത്തിലാണ് ഹജബ്ബയുടെ ജനനം. ഗ്രാമത്തിൽ വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ഓറഞ്ച് വിൽപന നടത്തിയാണ് അദ്ദേഹം കുടുംബത്തെ പോറ്റിയിരുന്നത്.

anushka sharma, actress, ie malayalam

ഒരു ദിവസം രണ്ടു വിദേശികൾ ഓറഞ്ചിന്റെ വില എത്രയാണെന്ന് ഇംഗ്ലീഷിൽ ചോദിച്ചു. അതിനു മറുപടി പറയാൻ അറിയാതെ വിഷമിച്ച അദ്ദേഹത്തിന് ആ സംഭവത്തോടെ വിദ്യാഭ്യാസത്തിന്റെ വില മനസിലായി. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം ഗ്രാമത്തിലെ കുട്ടികൾക്ക് കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തനിക്ക് കിട്ടുന്ന വരുമാനത്തിൽനിന്ന് കുറച്ചു ഭാഗം ഗ്രാമത്തിൽ സ്കൂൾ നിർമ്മിക്കുന്നതിനായി മാറ്റിവച്ചു. സ്കൂൾ എന്ന അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ വർഷങ്ങൾ വേണ്ടിവന്നു. 2000 ൽ അദ്ദേഹത്തിന്റെ സ്വപ്നം സഫലമായി.

പള്ളിയോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ 20 ഓളം വിദ്യാർത്ഥികളുമായി ഒരു സ്കൂൾ ആരംഭിച്ചു. രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, വ്യവസായികൾ എന്നിവരോട് അദ്ദേഹം സഹായം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ പ്രാദേശിക മാധ്യമങ്ങൾ ഉയർത്തിക്കാട്ടുകയും 5 ലക്ഷം രൂപ ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്തു. 1.5 ഏക്കർ സ്ഥലത്ത് ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 100-ലധികം നിരാലംബരായ വിദ്യാർത്ഥികൾക്കായി ഒരു സ്കൂൾ നിർമ്മിച്ചു.

Read More: പ്രിയങ്ക ചോപ്രയ്ക്ക് ഏറെ പ്രിയപ്പെട്ട ആഭരണം വിവാഹ മോതിരം; വില 2 കോടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma applauds padma shri awardee harekala hajabba

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com