ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും വിവാഹിതരായെങ്കിലും ആ പ്രണയത്തിന് ഇപ്പോഴും ഒട്ടും കുറവു വന്നിട്ടില്ല. ഇപ്പോഴും തങ്ങള്‍ പ്രണയബദ്ധരാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയും ചിത്രങ്ങളിലൂടെയും പ്രകടിപ്പിക്കാറുമുണ്ട്.
കഴിഞ്ഞദിവസം ഇരുവരും പുതിയൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇരുവരും തങ്ങളുടെ വളര്‍ത്തുനായയെ ഓമനിക്കുന്ന ചിത്രമാണ് ഹൃദയത്തിന്റെ സ്മൈലിയോടെ പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെയാണ് അനുഷ്കയ്ക്ക് ഒപ്പം ജിമ്മില്‍ നിന്നുള്ള വീഡിയോ കോഹ്ലി ഷെയര്‍ ചെയ്തത്. ഒരുമിച്ച് പരിശീലിക്കുന്നത് കൂടുതല്‍ നല്ലതാണെന്ന തലക്കെട്ടോടെയായിരുന്നു ഇത്. തന്നെക്കാള്‍ നന്നായി അനുഷ്ക വ്യായാമം ചെയ്യുന്നു എന്ന് കോഹ്ലി പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇറ്റലിയില്‍ വച്ച് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും വിവാഹിതരായത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങായിരുന്നു.