മകൾ വാമികയുടെ ഒന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. ജനുവരി 11 നായിരുന്നു വാമികയ്ക്ക് ഒരു വയസ് തികഞ്ഞത്. ഒന്നാം ജന്മദിനത്തിലും മകളുടെ മുഖം കാണിക്കുന്ന ചിത്രമൊന്നും കോഹ്ലിയും അനുഷ്കയും പങ്കുവച്ചിട്ടില്ല.
നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് കോഹ്ലിയും അനുഷ്കയുമുള്ളത്. അവിടെ വച്ചാണ് ഇരുവരും മകളുടെ ജന്മദിനം ആഘോഷിച്ചത്. ആഘോഷ ചിത്രങ്ങൾ അനുഷ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഘോഷദിനത്തിൽ അനുഷ്കയും വാമികയും വൈറ്റ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചെത്തിയത്.



2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്ലിയും അനുഷ്കയും പങ്കുവയ്ക്കാറുള്ളത്.
Read More: വാമികയെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് കോഹ്ലി