മകളുടെ ജനനശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി കോഹ്‌ലിയും അനുഷ്കയും

അമ്മയായതിന്റെ സന്തോഷം അനുഷ്കയുടെ മുഖത്ത് പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകൾക്കു മുന്നിലെത്തിയത്

virat kohli, anushka sharma, ie malayalam

ജനുവരി 11നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമ്മയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കോഹ്‌ലിയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. “ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

മകൾ ജനിച്ചതിനു പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന് ഫൊട്ടോഗ്രാഫർമാരോട് കോഹ്‌ലിയും അനുഷ്കയും അഭ്യർത്ഥിച്ചിരുന്നു. കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും മുംബൈയിലെ ഫൊട്ടോഗ്രാഫർമാരോട് തങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്താതിരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും വിരാടും അനുഷ്കയും ഒരു പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾ രണ്ടുപേരുടെയും ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും പറഞ്ഞു.

Read More: മാലാഖ വീട്ടിലെത്തി; അനുഷ്കയുടെയും വിരാടിന്റെയും മകളുടെ ആദ്യചിത്രം പങ്കുവച്ച് സഹോദരൻ

മകളുടെ ജനനശേഷം ആദ്യമായി ക്യാമറകൾക്കു മുന്നിലെത്തിയിരിക്കുകയാണ് കോഹ്‌ലിയും അനുഷ്കയും. മുംബൈയിലെ ഘർ സ്ഥലത്തുളള ഒരു ക്ലിനിക്കിനു പുറത്തുവച്ചാണ് ഇരുവരും ക്യാമറ കണ്ണുകളിലുടക്കിയത്. വളരെ സിംപിൾ ലുക്കിലായിരുന്നു ഇരുവരും. അമ്മയായതിന്റെ സന്തോഷം അനുഷ്കയുടെ മുഖത്ത് പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകൾക്കു മുന്നിലെത്തിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിച്ചതിന് പാപ്പരാസികൾക്ക് ഇരുവരും നന്ദി പറയുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് അനുഷ്ക ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ആയത്. നിലവിൽ പെറ്റേണിറ്റി ലീവിലാണ് കോഹ്‌ലി. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാൾ എത്തിയതിന്റെ ത്രില്ലിലാണ് കോഹ്‌ലിയും അനുഷ്കയും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma and virat kohli first public appearance post babys arrival

Next Story
‘ഈ അച്ചൻ എന്നാ ചുള്ളനാ!’; പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്റോ ജോസഫ്The Priest, ദ പ്രീസ്റ്റ്, Mammootty Manju The Priest First Look, Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, Manju and Mammootty, മഞ്ജുവും മമ്മൂട്ടിയും, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com