Anushka Sharma and Virat Kohli expecting their first child: ബോളിവുഡ് താരം അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. തങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നുവെന്ന വിവരം അനുഷ്കയും വിരാടും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. അടുത്ത ജനുവരിയിൽ കുഞ്ഞെത്തുമെന്നാണ് അറിയിക്കുന്നത്.

 

View this post on Instagram

 

And then, we were three! Arriving Jan 2021

A post shared by AnushkaSharma1588 (@anushkasharma) on

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും കോഹ്ലിയുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് മുംബൈയിലും ഡൽഹിയിലും വച്ച് വിവാഹ സത്കാരം നടത്തിയിരുന്നു.

2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ കത്രീന കൈഫ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. അഭിനയത്തിനു പുറമെ സിനിമ നിർമാണ രംഗത്തേക്കും കാലെടുത്തുവച്ച അനുഷ്ക, പാതാൾ ലോക്, ബുൾബുൾ എന്നീ വെബ്‌സീരീസുകളും നിർമിച്ചു. പാതാൾ ലോക് ആമസോൺ പ്രൈമിലും ബുൾബുൾ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. രണ്ടു സീരീസുകൾക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Read in English: Anushka Sharma and Virat Kohli expecting their first child

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook