ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) മത്സരങ്ങൾക്കായി ഇപ്പോൾ ദുബായിലാണ് വിരാട് കോഹ്ലി. കൂട്ടിന് ഭാര്യയും നടിയുമായ അനുഷ്ക ശർമയുമുണ്ട്. ഞായറാഴ്ച വിരാട് കോഹ്ലി അനുഷ്കയോടൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന മനോഹരമായൊരു ചിത്രം പങ്കുവെക്കുകയും ഫോട്ടോ കടപ്പാട് തന്റെ സഹ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം അംഗം എ ബി ഡിവില്ലിയേഴ്സിന് നൽകുകയും ചെയ്തു.
Read More: ചേട്ടന്റെ പാത്രത്തിൽ കൈയിട്ട് വാരി ഷനയ; മക്കളുടെ ചിത്രങ്ങൾ പങ്കുവച്ച് വിനീത്
റെഡ് ഹാർട്ട് ഐക്കണും സൂര്യാസ്തമയ ഐക്കണുകളും ഉപയോഗിച്ച് വിരാട് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി. ഫോട്ടോയിൽ കമന്റുമായി എ ബി ഡിവില്ലിയേഴ്സും എത്തി. വളരെ നല്ല ചിത്രം എന്ന് അർഥമാക്കിക്കൊണ്ടുള്ള ഒരു ഇമോജിയാണ് അദ്ദേഹം കമന്റ് ചെയ്തത്. അദ്ദേഹത്തിന്റെ കമന്റിന് അരലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
അനുഷ്കയും വിരാടും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഓഗസ്റ്റിലാണ് അനുഷ്ക ഗർഭിണിയാണെന്ന വിവരം ഇരുവരും ലോകത്തെ അറിയിച്ചത്. ഇനി ഞങ്ങൾ മൂന്ന് പേരാണെന്നും കുഞ്ഞ് 2021 ജനുവരിയിൽ എത്തുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
.@AnushkaSharma cheering for @imVkohli post his half century against CSK and Virat dedicating his half century to Anushka today #Virushka pic.twitter.com/nhj8Y8ypyz
— Anushka Sharma FC™ (@AnushkaSFanCIub) October 10, 2020
ദുബായിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ അനുഷ്ക കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.