താരദമ്പതികളായ അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും തങ്ങളുടെ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. മകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തരുതെന്ന നിര്‍ദ്ദേശവും ഇരുവരും നല്‍കിയിരുന്നു. വിമാനതാവളത്തില്‍ വച്ച് മകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫൊട്ടൊഗ്രാഫറോടു ദേഷ്യപ്പെടുന്ന അനുഷ്കയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മകളുമായി പോവുകയായിരുന്ന അനുഷ്ക ചിത്രം പകര്‍ത്തുന്നതു കണ്ടപ്പോള്‍ തന്നെ അതു നിര്‍ത്താനായി ആംഗ്യം കാണിച്ചിരുന്നു.വാമികയുടെ ചിത്രങ്ങളല്ല എടുക്കുന്നതെന്നു ഫൊട്ടൊഗ്രാഫര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാനാകും. ശേഷം മകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നില്ലെന്ന് വിരാട് ഉറപ്പാക്കിക്കുകയും പിന്നീട് ഇരുവരും ഫൊട്ടൊകള്ക്കായി പോസ് ചെയ്യുകയും ചെയ്തു.
2021 ജനുവരിയിലാണ് വാമിക ജനിച്ചത്. സോഷ്യല്‍ മീഡിയ അനുഭവം വേണോ വേണ്ടയോയെന്ന് അവളാണ് തീരുമാനിക്കേണ്ടത്. അവള്‍ക്കു പകരം ഞങ്ങള്‍ തീരുമാനമെടുക്കില്ലയെന്നാണ് വിരാട് ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞത്.