‘സ്വര്‍ഗത്തിലെ കട്ടുറുമ്പായി’ കുടുംബാംഗങ്ങള്‍: വിവാഹസത്കാരത്തിനായി നവദമ്പതികള്‍ ഡല്‍ഹിയില്‍

കോഹ്ലി ഷര്‍വാണിയാണ് ധരിച്ചിരിക്കുന്നത്. പിങ്ക് വസ്ത്രമാണ് അനുഷ്ക ധരിച്ചിരിക്കുന്നത്.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഇറ്റലിയില്‍ ആയിരുന്ന ഇരുവരും ബന്ധുക്കള്‍ക്കായി ഡല്‍ഹിയില്‍ ഒരുക്കിയ വിവാഹ സത്കാരത്തിനായി ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഹ്‌ലി ഷര്‍വാണിയാണ് ധരിച്ചിരിക്കുന്നത്. പിങ്ക് വസ്ത്രമാണ് അനുഷ്ക ധരിച്ചിരിക്കുന്നത്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഇതിനിടെ താരവിവാഹത്തിനെതിരെ മധ്യപ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് വിദേശരാജ്യം തിരഞ്ഞെടുത്തതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഗുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്കില്‍ ഇന്ത്യ ക്യാംപെയിനില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പന്നലാല്‍ ശഖ്യ എന്ന ബിജെപി എംഎല്‍എയാണ് ആരോപണവുമായി എത്തിയത്. വിരാട് കോഹ്‌ലിയും അനുഷ്കയും ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച് വിവാഹത്തിന്റെ പണം വിദേശത്ത് ചെലവഴിച്ചത് ദേശഭക്തിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anushka sharma and virat kohli are in new delhi see photos

Next Story
കുഞ്ഞനുജത്തി നസ്രിയയ്ക്ക് ചേട്ടൻ പൃഥ്വിയുടെ പിറന്നാൾ ആശംസ
The moderation of comments is automated and not cleared manually by malayalam.indianexpress.com