ബോളിവുഡിൽ അരങ്ങ് തകർക്കുകയാണ് അനുഷ്‌ക ശർമ്മ. അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം ബോളിവുഡിൽ ഇതിനോടകം നേടിയിട്ടുണ്ട് താരം. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുളള പ്രണയവും വിവാഹവും കൂടിയായതോടെ താരത്തിന്റെ ആരാധകരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അഭിനയത്തോടുളള അഭിനിവേശം എത്രത്തോളമുണ്ടെന്ന് താരം ഇതിനോടകം തന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചതാണ്. അക്കാര്യത്തിൽ ബോൾഡും ബ്യൂട്ടിഫുളുമാണ് താരം. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി വളരാൻ അവർക്കായതും.

സ്വപ്‌നം പോലൊരു വിവാഹത്തിന് ശേഷം അവർ അരങ്ങിലെത്തിയത് പ്രേത കഥാപാത്രവുമായാണ്. ആ കഥാപാത്രത്തിന്റെ മുഖം കണ്ടവർക്കാർക്കും അതിൽ നിന്ന് എളുപ്പത്തിൽ മുക്തി നേടാൻ ആവുമായിരുന്നില്ല. അത്രയേറെ പേടിപ്പെടുത്തുന്ന നോട്ടമായിരുന്നു. എന്നാൽ ഏത് കഥാപാത്രത്തിന്റെയും ലുക്കിലല്ല കാര്യമെന്ന ഉറച്ച ബോധ്യമാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.

ട്വിറ്ററിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന അനുഷ്‌കയുടെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് താരത്തിന്റെ ആരാധകരെല്ലാം. സ്റ്റാന്റേർഡ് ചാർട്ടേഡിന്റെ ടെലിവിഷൻ പരസ്യത്തിന് വേണ്ടി നടത്തിയ മേക് ഓവറിലൂടെ ഒറ്റയടിക്ക് മുത്തശിയായി മാറിയിരിക്കുകയാണ് അവർ.

അനുഷ്‌ക ശർമ്മ ഫാൻ ക്ലബിന്റെ ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മേക് ഓവറിന്റെ പല ഘട്ടങ്ങളിലുളള ചിത്രങ്ങളാണ് ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ