അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബാഹുബലിക്കു ശേഷം വാര്‍ത്തകള്‍ കാട്ടുതീ പോലെയായിരുന്നു പടര്‍ന്നത്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും ആവര്‍ത്തിച്ചു പറഞ്ഞു. പ്രഭാസ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു അനുഷ്‌ക തന്റെ സുഹൃത്തു മാത്രമാണ്, തനിക്ക് പ്രണയമില്ലെന്ന്. എന്നാല്‍ ഒരു ബോളിവുഡ് സുന്ദരിയോട് അതിഭയങ്കരമായ ആരാധനയാണെന്ന് പ്രഭാസ് പറയുന്നു.

ബോളിവുഡ് താരം രവീണ ‘ണ്ടനോടാണ് പ്രഭാസിന് ആരാധന. അടുത്തിടെ നടന്ന ഒരുപരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഞാന്‍ രവീണയുടെ ഒരു വലിയ ആരാധകനാണ്. ഓരോ തവണയും ‘അണ്ടാസ് അപ്‌ന അപ്‌ന’ എന്ന ഗാനരംഗം കാണുമ്പോഴും അതിശയിച്ചിരുന്നു പോയിട്ടുണ്ട്.’ പ്രഭാസ് പറഞ്ഞു. പ്രഭാസിനും രവീണയ്ക്കും മറ്റൊരു ബന്ധം കൂടിയുണ്ട്. ബാഹുബലിയുടെ ആഗോളതലത്തിലുള്ള വിതരണം രവീണയുടെ ഭര്‍ത്താവ് അനില്‍ തഡാനിയായിരുന്നു.

Prabhas, Raveena

പ്രഭാസും രവീണയും

രവീണയും ഭര്‍ത്താവും അനുഷ്‌ക ഷെട്ടിയും റാണാ ദഗ്ഗുബാട്ടിയുമായി ഹൈദരാബാദില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാഹുബലി താരങ്ങളും നിര്‍മ്മാതാക്കളും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ഹൈദരാബാദിലും മുംബൈയിലും വച്ച് തങ്ങള്‍ കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നും അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ