തന്റെ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് അനുഷ്‌ക ശര്‍മ്മ. വിരാട് കോഹ്‌ലിയുടേയും തന്റേയും വൈറലായ ചിത്രത്തെ കുറിച്ചുള്ള അഭിമുഖത്തിനെതിരെയാണ് അനുഷ്‌ക രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിരാടും അനുഷ്‌കയും എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. ഇതിനെ കുറിച്ച് തങ്ങള്‍ക്ക് നല്‍കിയ അഭിമുഖം എന്ന തരത്തിലായിരുന്നു യേ സമയ് എന്ന മാധ്യമം താരത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതിനെതിരായണ് അനുഷ്‌ക രംഗത്തെത്തിയിരിക്കുന്നത്.

‘യേ സമയി’നെ പോലെ പേരുള്ള ഒരു പത്രത്തില്‍ ഇതുപോലൊരു കെട്ടിച്ചമച്ച അഭിമുഖം വന്നത് ഞെട്ടിക്കുന്നതാണ്. എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആരുമായും സംസാരിക്കുകയോ അഭിമുഖം നല്‍കുകയോ ചെയ്തിട്ടില്ല. എത്ര നിസാരമായാണ് നിങ്ങളെന്റെ വ്യക്തി സ്വാതന്ത്ര്യത്തെ കണ്ടത്.’ എന്നായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്. തന്റെ പേരിലുള്ള അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ടും അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്.

തന്റെ വ്യക്തി ജീവിതത്തെ മാധ്യമങ്ങളില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്തുന്ന താരമാണ് അനുഷ്‌ക. വിരാടുമായുള്ള വിവാഹ വാര്‍ത്തകള്‍ പോലും ഉദാഹരമാണ്. മുമ്പും താരം അതിനെ കുറിച്ച് പരസ്യ പ്രസ്താവന നടത്തിയിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ