ട്വിറ്ററില്‍ നിന്നും പിന്‍മാറുന്നതായി സംവിധായകന്‍ അനുരാഗ് കശ്യപ്. തന്റെ മകള്‍ക്കും മാതാപിതാക്കള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറാന്‍ അനുരാഗ് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ സിബിഎഫ്‌സി അംഗങ്ങളായ വിവേക് അഗ്നിഹോത്രിയും അശോക് പണ്ഡിറ്റും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ തന്റെ ചിത്രമായ ബോംബെ വെല്‍വെറ്റിനെതിരെ മോശം പ്രതികരണമുണ്ടായപ്പോഴും അനുരാഗ് ഇതുപോലെ ട്വിറ്റര്‍ ഉപേക്ഷിച്ചിരുന്നുവെന്നും ഇപ്പോള്‍ തന്റെ നുണകള്‍ പൊളിഞ്ഞപ്പോള്‍ വീണ്ടും ഒളിച്ചോടുകയാണെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു. അടുത്ത പടം റിലീസാകുമ്പോള്‍ തിരികെ വരുമെന്നും പണ്ഡിറ്റ് പറഞ്ഞു.


സഖാവേ, നിനക്ക് പൊരുതാനുള്ള കരുത്തില്ലെങ്കില്‍ എന്തിനാണ് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതെന്നും വിവേക് ട്വിറ്റ് ചെയ്തു. ഇങ്ങനെയാണോ വിപ്ലവം കൊണ്ടു വരേണ്ടതെന്നും വിവേക് ചോദിക്കുന്നു. തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ നിങ്ങള്‍ ആഘോഷിക്കുകയായിരുന്നുവെന്നും വിവേക് ആരോപിച്ചു.

എന്നാല്‍ അനുരാഗ് കശ്യപിന് സിനിമാ ലോകത്തു നിന്നു തന്നെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഒരാളുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് വളരെ മോശമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോള്‍ അതിനോടുള്ള ഉത്തരവാദിത്തം മറക്കരുതെന്നും കരണ്‍വീര്‍ ബോറ അനുരാഗ് പിന്തുണ അറിയിച്ചുകൊണ്ടു പ്രതികരിച്ചു.


”നിങ്ങളുടെ മാതാപിതാക്കള്‍ക്ക് കോളുകള്‍ വരുമ്പോള്‍, നിങ്ങളുടെ മകള്‍ക്ക് ഓണ്‍ ലൈന്‍ ഭീഷണി ലഭിക്കുമ്പോള്‍, ആ സമയത്ത് സംസാരാക്കിന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഇതില്‍ യുക്തിയോ കാരണമോ തിരിയരുത്. കൊള്ളക്കാര്‍ ഭരിക്കും. ഈ പുതിയ ഇന്ത്യയ്ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍” എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്.

മെയ് മാസം തന്റെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാള്‍ക്കെതിരെ അനുരാഗ് കേസ് നല്‍കിയിരുന്നു. ഭയമില്ലാതെ സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ സംസാരിക്കാനോ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ട്വിറ്റര്‍ ഉപേക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook