നടനും ദേശീയ പുരസ്കാര ജേതാവുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘കപ്പേള’യ്ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്. അസാധ്യ തിരക്കഥയാണ് ചിത്രത്തിന്റേത് എന്നാണ് അനുരാഗ് കശ്യപ് വിശേഷിപ്പിക്കുന്നത്. ‘എത്ര മഹത്തരമായ ചിത്രം, അസാധ്യ തിരക്കഥ. മുസ്തഫയുടെ അടുത്തചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’വെന്നാണ് അനുരാഗ് ട്വീറ്റ് ചെയ്യുന്നത്.
What a great first film Muhammed Mustafa’s “Kappela” is .. such an incredible screenplay .. I just did not see it coming .. would be looking forward to his next films . Streaming on @NetflixIndia
— Anurag Kashyap (@anuragkashyap72) June 29, 2020
മികച്ച അഭിപ്രായങ്ങളുമായി സിനിമ മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. പിന്നീട് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു. ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസായപ്പോൾ വൻ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ, സുധി കോപ്പ തുടങ്ങിയവരാണ് കപ്പേളയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായങ്ങളുമായി സിനിമ മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിച്ചത്.
കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് കപ്പേള നിർമിച്ചത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള ചിത്രസംയോജനവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
Read more: നെറ്റ്ഫ്ളിക്സിലെ ഏറ്റവും പുതിയ മലയാളചിത്രം: ‘കപ്പേള’ റിവ്യൂ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook