scorecardresearch

അക്ഷയ് കുമാർ നട്ടെല്ലില്ലാത്തവനെന്ന് സോഷ്യൽ മീഡിയ, ശരിവച്ച് അനുരാഗ് കശ്യപ്

വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിന് ട്വിറ്ററിൽ നടൻ അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു

വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിന് ട്വിറ്ററിൽ നടൻ അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു

author-image
Entertainment Desk
New Update
Akshay Kumar, അക്ഷയ് കുമാർ, Anurag Kashyap, അനുരാഗ് കശ്യപ്, Bollywood, ബോളിവുഡ്, Jamia Millia, ജാമിയ മിലിയ, Protest, പ്രതിഷേധം, iemalayalam, ഐഇ മലയാളം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞ ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡി. അക്ഷയ് കുമാറിന് നട്ടെല്ലില്ലെന്ന് പറഞ്ഞ സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളെ ശരിവച്ച് സംവിധായകൻ അനുരാഗ് കശ്യപും രംഗത്തെത്തി.

Advertisment

"എനിക്ക് അക്ഷയ് കുമാറിനോട് വളരെയധികം ബഹുമാനമുണ്ട്. നട്ടെല്ലില്ലാതെ ആയോധനകല പരിശിലീക്കുക എന്നത് തീർച്ചയായും വളരെ പ്രയാസമേറിയ ഒന്നായിരിക്കും," എന്നായിരുന്നു ഒരാളുടെ പരിഹാസം. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് വളരെ ശരിയാണെന്ന് അനുരാഗ് കശ്യപും കുറിച്ചു.

വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിന് ട്വിറ്ററിൽ നടൻ അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു. എന്നാൽ ഈ ലൈക്ക് വിവാദമായപ്പോൾ നിലപാട് തിരുത്തി വിശദീകരണവുമായി നടൻ രംഗത്തെത്തി. തീവ്ര ഹിന്ദുത്വ ട്വിറ്റർ ഹാൻഡിലായ 'ദേശി മോജിതോ' ഞായറാഴ്ച രാത്രി പോസ്റ്റ് ചെയ്ത വീഡിയോ ലൈക്ക് ചെയ്ത കനേഡിയൻ പൗരനായ അക്ഷയ് പിന്നീട് ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിക്കുകയായിരുന്നു.

Advertisment

'അഭിനന്ദനങ്ങൾ... ജാമിഅയിൽ സ്വാതന്ത്ര്യം ലഭിച്ചു' എന്ന വാചകത്തോടെയാണ് ജാമിഅയിലെ പൊലീസ് സാന്നിധ്യത്തിന്റെ വീഡിയോ ദേശി മോജിതോ പോസ്റ്റ് ചെയ്തത്. ഇത് അക്ഷയ് കുമാർ ലൈക്ക് ചെയ്യുകയായിരുന്നു. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പിന്നീട് അക്ഷയ് തിരുത്തി. ട്വിറ്ററിലൂടെ തന്നെയായിരുന്നു അബദ്ധം പറ്റിയ കാര്യം തുറന്നുപറഞ്ഞത്.

'ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും. അത് മനസിലാക്കിയപ്പോള്‍ പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല', അക്ഷയ് കുമാര്‍ ട്വീറ്ററിൽ കുറിച്ചു.

Akshay Kumar Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: