ആർത്തവം, പ്രണയം, ഗർഭം; അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം

അച്ഛന്റെയും മകളുടെയും പുരോഗമനപരമായ സംഭാഷണത്തിന് എല്ലാ ആരാധകരും കയ്യടിക്കുകയാണ്

ബോളിവുഡിലെ ഇന്നത്തെ ഏറ്റവും പുരോഗമന സംവിധായകനാണ് അനുരാഗ് കശ്യപ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം സിനിമക്ക് അകത്തും പുറത്തും നിലപാടുകൾ പറയുന്ന സംവിധായകൻ ഇപ്പോഴിതാ മകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്. അനുരാഗിന്റെ മകൾ ആലിയ കശ്യപിന്റെ ആരാധകർ ചോദിച്ച ചോദ്യങ്ങളാണ് ആലിയ അച്ഛനോട് ചോദിച്ചത്. ആലിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യോത്തര വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ ആർത്തവത്തെ കുറിച്ചും അതിലെ അന്ധവിശ്വാസങ്ങളെ കുറിച്ചും വിവാഹേതര ലൈംഗികബന്ധത്തെ കുറിച്ചും കൗമാര കാലത്തെ ഗർഭധാരണത്തെക്കുറിച്ചെല്ലാം അനുരാഗ് മറുപടി നൽകുന്നുണ്ട്.

ആലിയ സ്വവർഗാനുരാഗിയാണെന്ന് അനുരാഗ് തിരിച്ചറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യവുമായാണ് വീഡിയോ ആരംഭിക്കുന്നത്. ചോദ്യത്തിനു മറുപടിയായി എല്ലാ മാതാപിതാക്കൾക്കുമുള്ള ഒരു സന്ദേശവും അനുരാഗ് നൽകി. “ഞാൻ പറയും നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത ഒന്നിനെ കുറിച്ചു ഭയപ്പെടരുത്. അവർ അമിതമായി പ്രതികരിക്കുന്നത് ഭയം കൊണ്ടാണ്. ആ പ്രായത്തിൽ നിങ്ങൾ എങ്ങനെയായിരുന്നുവെന്നും നിങ്ങളുടെ മാതാപിതാക്കൾക്ക് മനസ്സിലാകുന്നില്ലെന്ന് നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്നും ഓർക്കുക”

തന്റെ കാമുകൻ ഷെയിൻ ഗ്രിഗൊയറിനെ ഇഷ്ടമാണോയെന്നും ആലിയ അച്ഛനോട് ചോദിക്കുന്നുണ്ട്. “എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആൺ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവൻ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ് കൂടാതെ 40 വയസായവർക്ക് പോലും സാധ്യമാകാത്ത ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ കൂടെയുണ്ടാവുന്ന ആളാണ്” അനുരാഗ് മറുപടി പറഞ്ഞു.

പെൺകുട്ടികൾ ആൺസുഹൃത്തുക്കളുമായി കറങ്ങി നടക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, അനുരാഗ് പറഞ്ഞത്. “ഞാൻ ഇത്തരം കാര്യങ്ങൾ ആലോചിക്കാറുണ്ട്, എങ്ങനെയാണു മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്നതെന്ന്. പക്ഷേ മാതാപിതാക്കൾ മനസിലാക്കേണ്ടത് അവർ കണ്ട ഇന്ത്യ ഇപ്പോഴില്ല എന്നതാണ്. അത് അവരുടെ തലയിൽ മാത്രമാണ്. നമ്മൾ കുട്ടികളെക്കാൾ അടിച്ചമർത്തപ്പെട്ടിരിക്കുന്നു. അവർക്ക് അവരെ സ്വയം പ്രകടിപ്പിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് നമ്മുടെ ചിന്തകൾ അവരിൽ അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്ന് ഞാൻ കരുതുന്നു. ” എന്നായിരുന്നു.

Read Also: ഷോട്ട്ഗണ്ണുമേന്തി ദളപതി; ‘ബീസ്റ്റ്,’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

താൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും മറുപടി എന്ന ചോദ്യത്തിന്, “നിനക്ക് അത് വേണമോ എന്ന് ഞാൻ ചോദിക്കും, നിന്റെ തീരുമാനം എന്താണോ ഞാൻ അതിനോടൊപ്പം നിൽക്കും” എന്നാണ് അനുരാഗ് മറുപടി നൽകിയത്. ലൈംഗിക ബന്ധത്തിലേക്കും, ലൈംഗികതയിലേക്കും വരുമ്പോൾ ഒരാൾ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാൻ. ഒരിക്കലും സമപ്രായക്കാരെ കണ്ട് തീരുമാനിക്കരുതെന്നും അനുരാഗ് കൂട്ടിച്ചേർത്തു.

ആർത്തവം സംബന്ധിച്ച അന്ധവിശ്വാസങ്ങളും മറ്റും ഇല്ലാതാക്കണമെന്നും നമ്മൾ അതിനെ ഒരു സാധാരണ കാര്യമായി കാണണമെന്നും അനുരാഗ് പറഞ്ഞു. ആണുങ്ങൾ കരയുന്നത് സംബന്ധിച്ച ചോദ്യത്തിന് അനുരാഗ് വളരെ ലോല ഹൃദയനാണെന്ന് ആലിയ പറഞ്ഞു.

ഫാദേഴ്സ് ഡേയിൽ യൂട്യൂബിൽ പങ്കുവച്ച വീഡിയോക്ക് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അച്ഛന്റെയും മകളുടെയും പുരോഗമനപരമായ സംഭാഷണത്തിന് എല്ലാ ആരാധകരും കയ്യടിക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anurag kashyap answers daughter aaliyahs awkward questions on premarital sex her choice of boyfriends

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express