ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളായ അനുരാഗ് കശ്യപിന്റെ ടിക്ടോക് വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മകൾ ആലിയ കശ്യപിന് ഒപ്പമാണ് അനുരാഗിന്റെ ടിക്‌ടോക് അനുകരണങ്ങൾ. ആലിയ തന്നെയാണ് വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിയലിസ്റ്റിക്, ഡാർക്ക് സിനിമകൾ സംവിധാനം ചെയ്യുന്നതിൽ തന്റേതായൊരു ശൈലി കണ്ടെത്തിയ അനുരാഗിന്റെ ഈ രസകരമായ വീഡിയോകൾ ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്.
@aaliyahkashyap father is really enjoying himself ##fyp ##foryou ##dad
♬ original sound – millionairemindset2020
@aaliyahkashyap dragging my father into my tik tok obsession 🙂 ##fyp ##foryou ##foryoupage ##playwithlife
♬ #hiteverybeat – lulbabyynelii
@aaliyahkashyap HAHAHAHA my dad wanted to put his own spin on it ##fyp ##foryou ##dad
♬ original sound – jessika.prank
@aaliyahkashyap a man of many talents ##fyp ##foryou ##dad ##kardashian
♬ original sound – aaliyahkashyap
അടുത്തിടെ റിലീസിനെത്തിയ ‘ചോക്ക്ഡ്: പൈസ ബോൾട്ട ഹായ്’ ആണ് അനുരാഗ് കശ്യപിന്റെ ഏറ്റവും ഒടുവിലെ സംവിധാനസംരംഭം. സയാമി ഖേർ, മലയാളിതാരമായ റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഏറെ നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ഫ്രൈഡേ, ദേവ് ഡി, ഗാംഗ്സ് ഓഫ് വസൈപൂർ തുടങ്ങിയ സിനിമകളുടെ സംവിധാനത്തിനൊപ്പം തന്നെ ഗൂംകെട്ട്, അക്കിറ, തമിഴ് ചിത്രമായ ഇമൈക്ക നോഡിഗൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അനുരാഗ് കശ്യപ്.
Read more: ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്; കാരണം ഇതാണ്